Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 17
    Breaking:
    • യു.എ.ഇയിൽ ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
    • യു.എസ് ബാങ്കുകളിൽ വ്യാപക സേവന തടസ്സം; അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടി ഉപഭോക്താക്കൾ
    • ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; അമേരിക്കൻ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ
    • ജിദ്ദ- മോസ്‌കോ നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ 1 മുതൽ
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റക്കാരുടെ വെടിവെപ്പ്; ഫലസ്തീൻ വനിത കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇയിൽ ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ; ജനുവരി 1 മുതൽ പ്രാബല്യത്തിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/11/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി- യു.എ.ഇയിൽ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത ചട്ടങ്ങൾ പ്രകാരം ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ നിലവിൽ വരുന്നു. നഗരപരിധിക്കുള്ളിൽ വലിയ ട്രക്കുകളും ബസുകളും പരസ്പരം ഓവർടേക്ക് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. വാഹനങ്ങളുടെ ഭാരം, സഞ്ചരിക്കേണ്ട പാതകൾ, ഡ്രൈവർമാരുടെ കാഴ്ചാശേഷി എന്നിവ സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങളുണ്ട്.

    ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട 2024-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 14-ന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഉൾക്കൊള്ളുന്ന 2026-ലെ 174-ാം നമ്പർ ക്യാബിനറ്റ് തീരുമാനത്തിലാണ് ഈ വ്യവസ്ഥകളുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രധാന ഗതാഗത നിബന്ധനകൾ:

    • ഓവർടേക്കിങ് നിയന്ത്രണം: 34-ാം വകുപ്പ് പ്രകാരം നഗരപരിധിക്കുള്ളിൽ വലിയ ബസുകൾക്കും ഭാരവാഹനങ്ങൾക്കും പരസ്പരം ഓവർടേക്ക് ചെയ്യാൻ അനുവാദമില്ല. നഗരത്തിന് പുറത്ത് ഗതാഗത തടസ്സമുണ്ടാക്കാത്ത സാഹചര്യത്തിൽ മാത്രമേ ഇത് അനുവദിക്കൂ. നിശ്ചിത ട്രാക്കുകൾ വിട്ട് സഞ്ചരിക്കാനും പാടില്ല.
    • പാതയും ഭാരപരിധിയും: 31-ാം വകുപ്പ് പ്രകാരം ഡ്രൈവർമാർ റോഡിന്റെ വലതുവശം ചേർന്ന് മാത്രം വാഹനമോടിക്കണം. അനുവദനീയമായ ഭാരപരിധിയോ ഉയരപരിധിയോ ലംഘിക്കാൻ പാടില്ല.
    • യാത്രക്കാരും ചരക്കും: വാഹന ഉടമയുടെ ജീവനക്കാരെയും ചരക്ക് കയറ്റിറക്ക് തൊഴിലാളികളെയും മാത്രമേ ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകാവൂ. ഇവർക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കണം. മണൽ പോലുള്ള വസ്തുക്കൾ പുറത്തേക്ക് ചിതറാതെ മൂടിക്കെട്ടണം. ചരക്കുകൾ വാഹനത്തിന്റെ അതിരുകൾക്ക് പുറത്തേക്ക് തള്ളിനിൽക്കാൻ പാടില്ല.
    • പ്രാദേശിക നിയന്ത്രണങ്ങൾ: 29-ാം വകുപ്പ് പ്രകാരം ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഭാരവാഹനങ്ങൾക്കും ബസുകൾക്കും നിരോധനമുള്ള റോഡുകളും സമയക്രമവും നിശ്ചയിക്കാൻ ട്രാഫിക് അധികൃതർക്ക് അധികാരമുണ്ടായിരിക്കും.

    ഡ്രൈവർമാരുടെ കാഴ്ചാശേഷി മാനദണ്ഡങ്ങൾ (ആർട്ടിക്കിൾ 62):

    • ഹെവി വാഹനങ്ങൾ, ടാക്സികൾ: ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഒരു കണ്ണിൽ 6/6 ഉം മറ്റേ കണ്ണിൽ 6/9-നും 6/18-നും ഇടയിലോ, അല്ലെങ്കിൽ ഇരു കണ്ണുകളിലും കുറഞ്ഞത് 6/9 കാഴ്ചാശേഷിയോ ഉണ്ടായിരിക്കണം.
    • ബസുകൾ, യന്ത്രസാമഗ്രികൾ: ലൈറ്റ്, ഹെവി ബസുകളും യന്ത്രസാമഗ്രികളും കൈകാര്യം ചെയ്യുന്നവർക്ക് ഇരു കണ്ണുകളിലും കുറഞ്ഞത് 6/6 കാഴ്ചാശേഷി നിർബന്ധമാണ്. ഇതിനായി കണ്ണടയോ ലെൻസോ ഉപയോഗിക്കാവുന്നതാണ്.

    കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനായി യു.എ.ഇക്ക് പുറത്തുനിന്നുള്ള അംഗീകൃത കാഴ്ച പരിശോധനാ റിപ്പോർട്ടുകൾ സ്വീകരിക്കാനും പുതിയ ചട്ടങ്ങൾ ലൈസൻസിങ് അതോറിറ്റികൾക്ക് അനുമതി നൽകുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bus Trucks uae traffic
    Latest News
    യു.എ.ഇയിൽ ബസുകൾക്കും ട്രക്കുകൾക്കും കർശന സുരക്ഷാ വ്യവസ്ഥകൾ; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
    17/11/2026
    യു.എസ് ബാങ്കുകളിൽ വ്യാപക സേവന തടസ്സം; അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടി ഉപഭോക്താക്കൾ
    17/11/2026
    ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; അമേരിക്കൻ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ
    17/11/2026
    ജിദ്ദ- മോസ്‌കോ നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ 1 മുതൽ
    17/11/2026
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റക്കാരുടെ വെടിവെപ്പ്; ഫലസ്തീൻ വനിത കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്
    17/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.