ഷാർജ- എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയും ഇന്റീരിയർ ഡിസൈനറുമായ സ്മിത പ്രമോദിന്റെ മൂന്നാമത്തെ പുസ്തകം ‘അവളിടങ്ങൾ’ ഷാർജ ഇന്റർനാഷണൽ ബുക്ഫെയറിൽ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മലയാളത്തിന്റെ പ്രശസ്ത കവിയും ലിറിക്സിസ്റ്റുമായ വയലാർ ശരത്ചന്ദ്ര വർമ്മ പ്രകാശനം ചെയ്തു. ഗീത മോഹൻകുമാർ പുസ്തകം ഏറ്റുവാങ്ങി.
പി കെ അനിൽകുമാർ പുസ്തക പരിചയം നടത്തി. ഹാറൂൻ കക്കാട്, രമേഷ് പെരുമ്പിലാവ്, പ്രതാപൻ തായാട്ട്, കെ രഘുനന്ദനൻ എന്നിവർ പ്രസംഗിച്ചു.
ചിന്തകൾ പൂക്കുന്ന പെൺകാട് എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ഈ നോവൽ വേറിട്ട ആഖ്യാനവും രചനാ ശൈലിയും കൊണ്ട് ശ്രദ്ധേയമാണ്. ഹരിതം ബുക്സാണ് പ്രസാധകർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



