കൊച്ചി: റെക്കോർഡുകളിൽനിന്ന് റെക്കോർഡുകളിലേക്കുള്ള സ്വർണക്കുതിപ്പ് 60,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 7455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണത്തിന് പവന് ആയിരത്തിലധികം രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
