Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ആത്മവിശ്വാസം പരകോടിയിൽ; കരുത്തുകാട്ടി പാലക്കാട്ട് കൊട്ടിക്കലാശം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരകോടിയിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ് കൊട്ടിക്കലാശത്തിലും പ്രകടമായത്.

    വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ തെരഞ്ഞെടുപ്പിൽ കൂറ്റൻ റോഡ് ഷോകളുടെ ആവേശക്കടൽ തീർത്താണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശം സംഘടിപ്പിച്ചത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തിൽ പങ്കാളികളായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാട്ടും നൃത്തവും താളമേളങ്ങളുമായി കൊട്ടിക്കലാശത്തിന്റെ അവസാനനിമിഷം വരെയും ആവേശം നൽകാനായി സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. വിവാദങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞുനിന്ന ഒരുമാസത്തെ വിശ്രമമറിയാത്ത പ്രവർത്തനങ്ങളാണ് മണ്ഡലത്തിലുടനീളം നടന്നത്. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ചയാണ് പാലക്കാട് വോട്ടെടുപ്പ്.

    അവകാശവാദങ്ങൾക്ക് ആരും പിറകിലല്ലെങ്കിലും യു.ഡി.എഫിലെ രാഹുൽ മാങ്കൂട്ടത്തിലും ഇടതുപക്ഷത്തെ ഡോ. പി സരിനും ബി.ജെ.പിയുടെ സി കൃഷ്ണകുമാറും തമ്മിലുള്ള വാശിയേറിയ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.

    രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. പാണക്കാട് മുനവ്വറലി തങ്ങൾ, നടൻ രമേശ് പിഷാരടി, ഷാഫി പറമ്പിൽ, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ റാലിയെ നയിച്ചത്.

    ഡോ. പി സരിന്റെ റോഡ്‌ഷോ വൈകീട്ട് നാലോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് നഗരം ലക്ഷ്യമാക്കി ആരംഭിച്ചത്. ഡോ. സരിനൊപ്പം മന്ത്രി എം.ബി രാജേഷായിരുന്നു റോഡ് ഷോയിൽ നിറഞ്ഞുനിന്നത്.

    മേലാമുറി ജങ്ഷനിൽ നിന്നാരംഭിച്ച സി കൃഷ്ണകുമാറിന്റെ റോഡ് ഷോക്ക് എൻ.ഡി.എ നേതാക്കളായ പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവരും നേതൃത്വം നൽകി. വൈകീട്ട് ആറുവരെ വിവിധ പാർട്ടികളുടെയും മുന്നണികളുടെയും പ്രചാരണ ആവേശക്കാഴ്ചകൾ നിറഞ്ഞുനിന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപോർട്ട് ചെയ്തിട്ടില്ല.

    എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്നും നിശബ്ദ പ്രചാരണ സമയത്ത് നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരാനോ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പാടില്ലെന്ന് പാലക്കാട് ജില്ല കലക്ടർ ഡോ. എസ് ചിത്ര അറിയിച്ചു. വ്യാപക എസ്.എം.എസ്/വോയ്‌സ് മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, എക്‌സിറ്റ് പോൾ മുതലായവ അനുവദിക്കില്ല.

    ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അര മണിക്കൂർ കഴിയും വരെയാണ് എക്‌സിറ്റ് പോളുകൾക്ക് നിരോധനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

    മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്, ഝാർഖണ്ഡ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് എന്നിവയുടെയും കൊട്ടിക്കലാശവും ഇന്നായിരുന്നു. ബുധനാഴ്ചയാണ് ഇവിടെയും വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ചയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Fronts with confidence LDF Palakkad by-election UDF
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.