(പാനൂർ) കണ്ണൂർ: തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല-സുമയ്യ ദമ്പതികളുടെ മകളും എൽ.കെ.ജി വിദ്യാർത്ഥിയുമായ സെയ്ഫ ആയിഷയാണ് മരിച്ചത്.
കഴിഞ്ഞ 13-നാണ് കുട്ടിയുടെ മേൽ തിളച്ച വെള്ളം അബദ്ധത്തിൽ വീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തങ്ങൾ പീടിക സഹ്‌റ പബ്ലിക് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് സെയ്ഫ.
സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാൻ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കൊളവല്ലൂർ പോലീസ് പറഞ്ഞു.
