Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • ഖത്തറില്‍ ജൂണ്‍ 23ന് രേഖപ്പെടുത്തിയ ഗതാഗത ലംഘനങ്ങളുടെ പിഴത്തുക റദ്ദാക്കി
    • മാമി തിരോധാന കേസ്: 3 പ്രതികള്‍ പൊലീസ് വലയില്‍; ഉടന്‍ അറസ്റ്റിന് സാധ്യത
    • ‘ദേഷ്യം പിടിച്ച മെസ്സിയാണ് ഇഷ്ടം’ – പിഎസ്ജി മത്സരത്തിനു മുന്നേ നയം വ്യക്തമാക്കി മഷരാനോ; പ്രീക്വാർട്ടർ നാളെ മുതൽ
    • ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഡിസ്പാക് ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു
    • ഷെയര്‍ ട്രേഡിങ് തട്ടിപ്പ്; പരസ്യക്കെണിയില്‍ വീണയാള്‍ക്ക് നഷ്ടമായത് 1.34 കോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    സി പി എം ഏരിയ കമ്മിറ്റിയിൽനിന്ന് മുൻ എം.എൽ.എ അയിഷ പോറ്റി പുറത്ത്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊട്ടാരക്കര: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി അയിഷ പോറ്റിയെ പാർട്ടി കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പാർട്ടിയുമായുള്ള ചില അഭിപ്രായ ഭിന്നതകളാണ് ഇതിന് കാരണമെന്നാണ് വിവരം.

    ഒരുകാലത്ത് സി.പി.എമ്മിന് ബാലികേറാമലയായിരുന്ന കൊട്ടാരക്കരയിൽ കേരള കോൺഗ്രസിലെ അതികായനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയെ തറപറ്റിച്ചാണ് അയിഷാ പോറ്റി സി.പി.എമ്മിന്റെ ഗ്ലാമാർ താരമായത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നു തവണ എം.എൽ.എയുമായ അയിഷാ പോറ്റി ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന ട്രഷറർ കൂടിയാണ്. വനിതാ കമ്മിഷൻ അധ്യക്ഷ, സ്പീക്കർ തുടങ്ങിയ പദവികളിലും നേരത്തെ ഇവരെ പരിഗണിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും നേതൃത്വം അവഗണിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എം.എൽ.എ ആയിരിക്കെ നടപ്പാക്കിയ പല പദ്ധതികളുമായും ബന്ധപ്പെട്ട് അയിഷ പോറ്റിയും പാർട്ടിയും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. ഇതേ തുടർന്ന് പല കമ്മിറ്റികളിലും അവർ പങ്കെടുത്തിരുന്നില്ല. ഇതേ തുടർന്നാണ് ഏരിയാ കമ്മിറ്റിയിൽ ഇടം ലഭിക്കാത്തതെന്നാണ് ആരോപണം. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാലാണ് ചില കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നതെന്നാണ് എം.എൽ.എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.

    ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗത്തെ ഏരിയാ കമ്മിറ്റിയിൽ നിലനിർത്തിയപ്പോൾ അയിഷാ പോറ്റിക്ക് അത്തരമൊരു പരിഗണന ലഭിച്ചില്ലെന്നും പറയുന്നു. ജില്ലാ സെക്രട്ടറിയെ വിമർശിച്ചതിന് മറ്റു ചില വെട്ടിമാറ്റലുകളും കമ്മിറ്റിയിൽ ഉണ്ടായതായി ആരോപണങ്ങളുണ്ട്.

    ആരോപണങ്ങളിൽ കഴമ്പില്ലെന്നും പാർട്ടിയെ സുശക്തമായി നയിക്കാൻ പ്രാപ്തമായ നേതൃ നിരയെയാണ് സി.പി.എം തെരഞ്ഞെടുത്തതെന്നാണ് നേതാക്കളുടെ വിശദീകരണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Area committee Ayesh Potti Cpm kottarakkaara Ex.MLA
    Latest News
    ഖത്തറില്‍ ജൂണ്‍ 23ന് രേഖപ്പെടുത്തിയ ഗതാഗത ലംഘനങ്ങളുടെ പിഴത്തുക റദ്ദാക്കി
    27/06/2025
    മാമി തിരോധാന കേസ്: 3 പ്രതികള്‍ പൊലീസ് വലയില്‍; ഉടന്‍ അറസ്റ്റിന് സാധ്യത
    27/06/2025
    ‘ദേഷ്യം പിടിച്ച മെസ്സിയാണ് ഇഷ്ടം’ – പിഎസ്ജി മത്സരത്തിനു മുന്നേ നയം വ്യക്തമാക്കി മഷരാനോ; പ്രീക്വാർട്ടർ നാളെ മുതൽ
    27/06/2025
    ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഡിസ്പാക് ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു
    27/06/2025
    ഷെയര്‍ ട്രേഡിങ് തട്ടിപ്പ്; പരസ്യക്കെണിയില്‍ വീണയാള്‍ക്ക് നഷ്ടമായത് 1.34 കോടി
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.