Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    • യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    • ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റുമായിരുന്നു. എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം, എ.കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്.

    കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് കെ.പി. ധനപാലൻ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്,, എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നോർത്ത് പറവൂർ മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. തുടർന്ന് എറണാകുളം ഡി.സി.സിയുടെ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ഉയർന്ന അദ്ദേഹം 2001 മുതൽ 2007 വരെ എറണാകുളം ഡി.സി.സി പ്രസിഡന്റായി ചുമതല വഹിച്ചു. കെ.പി.സി.സിയുടെ സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സംഘടനാ രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2009-ലെ പതിനഞ്ചാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽനിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം വൻ വിജയം നേടി പാർലമെൻ്റിലെത്തി. എന്നാൽ 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ തമ്മിൽ പരസ്പരം വച്ചുമാറിയതിനെ തുടർന്ന് തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. നേരത്തെ, 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയിരുന്നെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം അദ്ദേഹത്തിന് മത്സരരംഗത്തുനിന്ന് പിന്മാറേണ്ടി വന്നിരുന്നു.

    പാർലമെന്ററി രംഗത്തിന് പുറമെ തദ്ദേശഭരണ മേഖലയിലും മറ്റ് പൊതു പദവികളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 1979 മുതൽ 1984 വരെ നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാനായും, 1995 മുതൽ 2000 വരെ മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു. 1980-1982 കാലഘട്ടത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും, 2005-2006 കാലയളവിൽ മിൽമ (ക്ഷീരകർഷക ക്ഷേമനിധി ബോർഡ്) ചെയർമാനായും, 2007-2009 കാലത്ത് നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    1950 ഏപ്രിൽ 4-ന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ കെ.കെ. പങ്കജാക്ഷൻ്റെയും മാധവിയുടേയും മകനായാണ് കെ.പി. ധനപാലൻ ജനിച്ചത്. ആലുവ യു.സി കോളേജിൽ നിന്നാണ് അദ്ദേഹം ബി.എസ്.സി കെമിസ്ട്രി ബിരുദം നേടിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress KP Dhanapalan Parliament
    Latest News
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026
    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    30/05/2026
    യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    30/05/2026
    ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.