Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • അമേരിക്ക ഇസ്രായിലിന് 51 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുന്നു
    • അവർ ജീവനോടെയുണ്ടോ മരിച്ചോ എന്ന് അറിയില്ല; ഇസ്രായേൽ ആക്രമണത്തിന്റെ ദൃസാക്ഷിവിവരണം
    • നാളെ റിയാദിലേക്ക് ജോലിക്കായി പോകാനിരുന്ന യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
    • സൗദിയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍
    • ദുബായില്‍ വാടക തട്ടിപ്പിനിരയായി പ്രവാസികള്‍;പണം കൈക്കലാക്കി മുങ്ങി ഏജന്റുമാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഡി.ജി.പിയുടെ ആദ്യ പത്രസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ, പരാതിയുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- കേരളത്തിന്റെ പുതിയ ഡി.ജി.പിയായ ശേഷം രവഡ ചന്ദ്രശേഖർ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. മുൻ പോലീസ് ഉദ്യോഗസ്ഥനാണ് വാർത്താ സമ്മേളന വേദിയിലെത്തി ഡി.ജി.പിയോട് ചോദ്യങ്ങളുന്നയിച്ചു. മുപ്പത് വർഷം പോലീസ് സേനയിൽ പ്രവർത്തിച്ച തനിക്കുണ്ടായ ദുരനുഭവങ്ങളിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ആരോപിച്ചാണ് ഇദ്ദേഹം രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും മുപ്പതു കൊല്ലമായി താൻ അനുഭവിച്ച വേദനയാണ് പറയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് പരിശോധിക്കാമെന്ന് പറഞ്ഞ് ഇയാളെ ഡി.ജി.പി തിരിച്ചയച്ചു. ഇദ്ദേഹത്തെയുമായി സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുകയും ചെയ്തു.

    ​കണ്ണൂർ ഡി.ഐ.ജി ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണ് താനെന്നും ഇയാൾ പറയുന്നു. ബഷീർ വി.പി എന്നാണ് തന്റെ പേരെന്നും ഗൾഫിലുള്ള ഇസ്മ എന്ന ഓൺലൈൻ മീഡിയയുടെ ഐ.ഡി കാർഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. വിസിറ്റേഴ്സ് മുറിയിൽ ഇരിക്കുകയായിരുന്ന തന്നെ ചില പോലീസ് ഉദ്യോഗസ്ഥരാണ് വാർത്താ സമ്മേളന വേദിയിലേക്ക് കൊണ്ടുപോയതെന്നും ഇയാൾ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രവഡ ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം സംസ്‌ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ ഇന്ന് രാവിലെയാണ് ചുമതലയേറ്റെടുത്തത്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പോലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. സ്‌ഥാനമേറ്റെടുത്തശേഷം പോലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പചക്രം അർപിച്ച് സേനയുടെ അഭിവാദ്യം സ്വീകരിച്ചു. ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തിൽ റാവാഡ പങ്കെടുക്കും.

    കേന്ദ്ര ഡപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായിരുന്നു റാവാഡ. 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായ റാവാഡ ആന്ധ്ര സ്വദേശിയാണ്. 2027 ജൂലൈ ഒന്നു വരെ സർവീസ് കാലാവധിയുണ്ട്. യുപിഎസ്‌സി കൈമാറിയ ഡിജിപിമാരുടെ ചുരുക്കപ്പട്ടികയിൽ സീനിയോറിറ്റിയിൽ ആദ്യ സ്ഥാനത്തുള്ള റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളിനെ തഴഞ്ഞാണ് സർക്കാർ റാവാഡയെ തീരുമാനിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DGP Kerala Police Ravada Chandrashekar
    Latest News
    അമേരിക്ക ഇസ്രായിലിന് 51 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുന്നു
    01/07/2025
    അവർ ജീവനോടെയുണ്ടോ മരിച്ചോ എന്ന് അറിയില്ല; ഇസ്രായേൽ ആക്രമണത്തിന്റെ ദൃസാക്ഷിവിവരണം
    01/07/2025
    നാളെ റിയാദിലേക്ക് ജോലിക്കായി പോകാനിരുന്ന യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
    01/07/2025
    സൗദിയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍
    01/07/2025
    ദുബായില്‍ വാടക തട്ടിപ്പിനിരയായി പ്രവാസികള്‍;പണം കൈക്കലാക്കി മുങ്ങി ഏജന്റുമാര്‍
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.