Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • നാളെ റിയാദിലേക്ക് ജോലിക്കായി പോകാനിരുന്ന യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
    • സൗദിയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍
    • ദുബായില്‍ വാടക തട്ടിപ്പിനിരയായി പ്രവാസികള്‍;പണം കൈക്കലാക്കി മുങ്ങി ഏജന്റുമാര്‍
    • അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഇരട്ടത്താപ്പെന്ന് ഇറാന്‍ പ്രസിഡന്റ്
    • യു.എ.ഇയില്‍ ഇന്ധനവില ഉയര്‍ത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മഞ്ചേശ്വരം തെരഞ്ഞെടുപ്പിലെ കോഴക്കേസ്; ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർകോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി നേതാക്കൾക്ക് ആശ്വാസം. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളെയും കുറ്റ വിമുക്തരാക്കി വിടുതൽ ഹർജി കോടതി അംഗീകരിച്ചു.

    കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കോഴക്കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ച് ആറു പ്രതികളെയും വെറുതെ വിട്ടത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചതിനാൽ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിൽ ഹാജരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

    ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയും ബി.ജെ.പി കാസർകോട് ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നാം പ്രതിയുമായിരുന്നു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് നാലും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി അഞ്ചും ലോകേഷ് നോണ്ട ആറും പ്രതികളായ കേസാണ് കോടതി തള്ളിയത്.

    നിയമവിരുദ്ധമായ കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണമായി അംഗീകരിച്ചാണ് വിധിയെന്ന് പ്രതികളുടെ അഭിഭാഷകൻ പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Acquitted by Court bjp leaders Corruption case K surendran Manjeswaram election
    Latest News
    നാളെ റിയാദിലേക്ക് ജോലിക്കായി പോകാനിരുന്ന യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
    01/07/2025
    സൗദിയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍
    01/07/2025
    ദുബായില്‍ വാടക തട്ടിപ്പിനിരയായി പ്രവാസികള്‍;പണം കൈക്കലാക്കി മുങ്ങി ഏജന്റുമാര്‍
    01/07/2025
    അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഇരട്ടത്താപ്പെന്ന് ഇറാന്‍ പ്രസിഡന്റ്
    01/07/2025
    യു.എ.ഇയില്‍ ഇന്ധനവില ഉയര്‍ത്തി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.