Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 27
    Breaking:
    • വനിതാ ജീവനക്കാരി പെര്‍ഫ്യൂം കട അടിച്ചുതകര്‍ത്തു
    • യു.എ.ഇയിലെ ബറാക ആണവ നിലയ ആക്രമണം; അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    • സിഎംആർഎൽ-എക്സാലോജിക് കേസ്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം 12 കേന്ദ്രങ്ങളിൽ ഇ ഡി മിന്നൽ പരിശോധന​
    • ഹമാസിന്റെ പുതിയ സൈനിക കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായില്‍
    • അബ്ദുറഹീമിന്റെ ജയില്‍ മോചന ഉത്തരവായി; ഇനി നാട്ടിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സിഎംആർഎൽ-എക്സാലോജിക് കേസ്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം 12 കേന്ദ്രങ്ങളിൽ ഇ ഡി മിന്നൽ പരിശോധന​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2026 Kerala Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) കനത്ത പരിശോധന നടത്തുന്നു. പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾക്ക് പുറമെ കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, വീണാ വിജയന്റെ ബെംഗളൂരുവിലെ ഓഫീസ്, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വസതി ഉൾപ്പെടെ പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തുന്നത്. ഈ കേസിൽ ഇ ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. നിലവിൽ തിരുവനന്തപുരത്തെ വസതിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവരിൽ നിന്ന് ഇ ഡി ഉദ്യോഗസ്ഥർ മൊഴി ശേഖരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

    ​അതേസമയം, നിയമപോരാട്ടത്തെ അധികാരവും പണവും ഉപയോഗിച്ച് തടസ്സപ്പെടുത്താനാണ് പിണറായി വിജയൻ ഇത്രയും കാലം ശ്രമിച്ചതെന്ന് പരിശോധനകളോട് പ്രതികരിച്ചുകൊണ്ട് പരാതിക്കാരനായ ഷോൺ ജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കേണ്ടത് ഇ ഡിയുടെ ചുമതലയാണെന്നും, പ്രതിപക്ഷ നേതാവും മകളും ഈ കേസിൽ പൂർണ്ണമായും കുറ്റക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ വിറ്റ് കോടിക്കണക്കിന് രൂപ സമ്പാദിച്ച ഇവർ അത് വിദേശത്തേക്ക് കടത്തിയെന്നും, അന്വേഷണം പൂർത്തിയാകുമ്പോൾ ഇരുവരും ജയിലിൽ പോകുന്നത് കേരള ജനതയ്ക്ക് കാണേണ്ടി വരുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​എന്നാൽ പിണറായി വിജയന് പൂർണ്ണ പിന്തുണയുമായി ഇടതുപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നാണ് കെ യു ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. വിഷയത്തിൽ ഇപ്പോൾ പെട്ടെന്നൊരു പ്രതികരണത്തിനില്ലെന്നും, വിശദാംശങ്ങൾ പരിശോധിച്ച ശേഷം പാർട്ടി കൃത്യമായി ആലോചിച്ച് മറുപടി നൽകുമെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. കേന്ദ്ര ഏജൻസിയുടെ ഈ നടപടി കൃത്യമായ രാഷ്ട്രീയ പ്രതികാര വേട്ടയാടലിന്റെ ഭാഗമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം കെ മുരളി പ്രതികരിച്ചു.

    ​കഴിഞ്ഞ ദിവസമായിരുന്നു സിഎംആർഎൽ – എക്സാലോജിക് കരാറിലെ ഇ ഡിയുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് ആധാരം. വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് സിഎംആർഎൽ മാസപ്പടി നൽകിയെന്ന കേസിലാണ് ഇ ഡി അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. സിഎംആർഎലിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് യാതൊരു സേവനവും നൽകാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് അന്വേഷിക്കുന്നത്. ഈ സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ ഡിയുടെ ശക്തമായ വാദം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CMRL-Exalogic Case muhammed riyas Pinarayai Vijayan
    Latest News
    വനിതാ ജീവനക്കാരി പെര്‍ഫ്യൂം കട അടിച്ചുതകര്‍ത്തു
    27/05/2026
    യു.എ.ഇയിലെ ബറാക ആണവ നിലയ ആക്രമണം; അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    27/05/2026
    സിഎംആർഎൽ-എക്സാലോജിക് കേസ്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം 12 കേന്ദ്രങ്ങളിൽ ഇ ഡി മിന്നൽ പരിശോധന​
    27/05/2026
    ഹമാസിന്റെ പുതിയ സൈനിക കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായില്‍
    27/05/2026
    അബ്ദുറഹീമിന്റെ ജയില്‍ മോചന ഉത്തരവായി; ഇനി നാട്ടിലേക്ക്
    26/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version