Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 29
    Breaking:
    • ഇത്തിഹാദ് റെയിലിന്റെ ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകൾ നാളെ യാത്രക്കാർക്കായി തുറക്കും
    • സൗദിയില്‍ ഇന്ന് തകര്‍ത്തത് അഞ്ച് മിസൈലുകള്‍
    • ട്രാക്ക് നിയമങ്ങള്‍ ലംഘിച്ചാല്‍ 1,500 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും: ഷാര്‍ജ പോലീസ്
    • ഗാസയില്‍ ഇസ്രായേല്‍ ആക്രമണം; അന്താരാഷ്ട്ര മെഡിക്കല്‍ സംഘടനയിലെ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • ദക്ഷിണ സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണ ശ്രമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇത്തിഹാദ് റെയിലിന്റെ ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകൾ നാളെ യാത്രക്കാർക്കായി തുറക്കും

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ29/11/2026 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി- ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകൾ നാളെ (നവംബർ 30) യാത്രക്കാർക്കായി തുറക്കും. അബുദാബിയിൽ നിന്ന് മദീനത്ത് സായിദിലേക്ക് 55 മിനിറ്റും ലീവയിലേക്ക് ഒരു മണിക്കൂർ 20 മിനിറ്റുമാണ് യാത്രാസമയം.

    അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സ്റ്റേഷനുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ പങ്കെടുത്തു. ഇരുവരും മദീനത്ത് സായിദിൽ നിന്ന് ലീവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് സ്റ്റേഷനുകളിലെ സൗകര്യങ്ങളും പ്രവർത്തനസജ്ജീകരണങ്ങളും വിലയിരുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡിസംബർ 11 മുതൽ ജനുവരി രണ്ട് വരെ നടക്കുന്ന ലീവ ഇന്റർനാഷണൽ ഫെസ്റ്റിവലിനോടനുബന്ധിച്ച് അധിക ട്രെയിൻ സർവീസുകളും ഒരുക്കും. ഡിസംബർ ഒമ്പത് മുതൽ ജനുവരി മൂന്ന് വരെ ദിവസവും ലീവയിലേക്ക് നാല് സർവീസുകളും തിരിച്ചുള്ള നാല് സർവീസുകളും ഉൾപ്പെടെ എട്ട് യാത്രകളാണ് നടത്തുക. ഇതോടെഫെസ്റ്റിവലിനെത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.

    അബുദാബി-ഫുജൈറ റൂട്ടിൽ ജൂൺ 30നാണ് ആദ്യഘട്ട പാസഞ്ചർ സർവീസുകൾ ആരംഭിച്ചത്. സെപ്റ്റംബർ 30ന് ദുബായും അൽ ദൈദും ശൃംഖലയിൽ ചേർന്നു. പുതിയ സ്റ്റേഷനുകൾ കൂടി തുറക്കുന്നതോടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സ്റ്റേഷനുകളുടെ എണ്ണം ആറായി ഉയരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Etihad Rail Train service
    Latest News
    ഇത്തിഹാദ് റെയിലിന്റെ ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകൾ നാളെ യാത്രക്കാർക്കായി തുറക്കും
    29/11/2026
    സൗദിയില്‍ ഇന്ന് തകര്‍ത്തത് അഞ്ച് മിസൈലുകള്‍
    28/11/2026
    ട്രാക്ക് നിയമങ്ങള്‍ ലംഘിച്ചാല്‍ 1,500 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും: ഷാര്‍ജ പോലീസ്
    28/11/2026
    ഗാസയില്‍ ഇസ്രായേല്‍ ആക്രമണം; അന്താരാഷ്ട്ര മെഡിക്കല്‍ സംഘടനയിലെ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു
    28/11/2026
    ദക്ഷിണ സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണ ശ്രമം
    28/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.