Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കോഴിക്കോട് നഗരമധ്യത്തില്‍ വന്‍ തീപിടിത്തം, കടകള്‍ അടപ്പിച്ചു
    • രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    • പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    • ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    • തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മന്ത്രിസ്ഥാനവും വെള്ളിത്തിരയും ഒരുമിച്ച് പോകില്ലെന്ന് സുരേഷ് ഗോപിയോട്‌ കേന്ദ്ര നേതൃത്വം; താടി വടിച്ച് സുരേഷ് ഗോപി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌07/11/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • അഭിനയത്തിലല്ല, ജയിപ്പിച്ച മണ്ഡലത്തിലും മന്ത്രി ഓഫീസിലും സജീവമാകണമെന്ന് നേതൃത്വം

    ന്യൂഡൽഹി: സിനിമയിലെ അഭിനയവും കേന്ദ്രമന്ത്രി പദവും ഒരുമിച്ച് പോകണമെന്ന സുരേഷ് ഗോപിയുടെ മോഹത്തിന് കേന്ദ്രത്തിന്റെ ഫുൾസ്റ്റോപ്പ്. രണ്ടും ഒരുമിച്ച് പോകില്ലെന്നും പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടാൻ മന്ത്രിമാർക്ക് വിലക്കുണ്ടെന്നും കേന്ദ്ര നേതൃത്വം മന്ത്രിയെ അറിയിച്ചതായാണ് വിവരം.

    അഭിനയത്തിൽ കേന്ദ്രീകരിക്കാതെ മന്ത്രിപദവിയിൽ ശ്രദ്ധിക്കാനാണ് കേന്ദ്ര സർക്കാർ സുരേഷ് ഗോപിക്ക് നൽകിയ നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭ്യന്തരമന്ത്രി അമിത് ഷായും ഇത് സംബന്ധിച്ച വ്യക്തമായ നിലപാട് സുരേഷ് ഗോപിയെ അറിയിച്ചിട്ടുണ്ടെന്ന് പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിനിമാ കരാറിൽ ഒപ്പിട്ട സുരേഷ് ഗോപി മന്ത്രിസ്ഥാനത്തോടൊപ്പം അഭിനയവും മുന്നോട്ടുപോകാൻ താൽപര്യം പ്രകടിപ്പിച്ച് കേന്ദ്രത്തിന്റെ അനുമതി തേടിയ സാഹചര്യത്തിലാണ് പുതിയ നിലപാട് അറിയിക്കൽ.

    എന്നാൽ, ഇതോട് സുരേഷ് ഗോപിക്ക് പൂർണ യോജിപ്പില്ലെന്നും പറയുന്നു. സുരേഷ് ഗോപി താടി വടിച്ചുള്ള പുതിയ ഫോട്ടോ എഫ്.ബിയിലിട്ടത് ഇതിന്റെ സൂചനയാണെന്നും സംസാരമുണ്ട്. ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പൻ’ സിനിമ പൂർത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടി വളർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ ഹൈലൈറ്റാണെന്ന് പറഞ്ഞായിരുന്നു താടിവളർത്തൽ. എന്നാൽ, താടി ഒഴിവാക്കിയ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേന്ദ്ര തീരുമാനത്തിലുള്ള തന്റെ നിസ്സഹായാവസ്ഥയും നീരസവുമാണ് നടൻ പ്രകടിപ്പിച്ചതെന്നാണ് പറയുന്നത്.

    എന്തായാലും മന്ത്രിപദത്തിൽ ഇരുന്ന്, വെള്ളിത്തിരയിലും ഒരേസമയം തിളങ്ങാമെന്ന സുരേഷ് ഗോപിയുടെ മോഹം നടക്കില്ലെന്നു തന്നെയാണ് ബി.ജെ.പി നേതാക്കൾ നൽകുന്ന വിവരം. ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും മന്ത്രി ഓഫീസിൽ സജീവമാകാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ വാക്കു കൊടുത്ത സിനിമകളിൽ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് സുരേഷ് ഗോപി. നിർബന്ധമാണമെങ്കിൽ വേതനം വാങ്ങാതെ വർഷത്തിൽ ഒരു സിനിമ എന്ന നിലയ്ക്ക് അഭിനയിക്കാൻ നേതൃത്വം മനമില്ലാ മനസ്സോടെ സമ്മതം മൂളിയതായും പറയുന്നു. ഇതിന്‌ സുരേഷ് ഗോപി വഴങ്ങുമോ അതോ അതൃപ്തി കൂടുതൽ പരസ്യമാക്കി രംഗത്തുവരുമോ എന്നാണിനി അറിയാനുള്ളത്.

    സിനിമാഭിനയത്തിന് അനുമതിയില്ലെങ്കിൽ മന്ത്രിയായി തുടരില്ലെന്നും തന്റെ വരുമാനം നിലയ്ക്കാൻ അനുവദിക്കില്ലെന്നും സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ അത്തരമൊരു നിലപാടിലൂടെ കാര്യങ്ങൾ കടുപ്പിക്കാൻ സുരേഷ് ഗോപിക്കാവില്ലെന്നാണ് പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP leadership Suresh Gopi
    Latest News
    കോഴിക്കോട് നഗരമധ്യത്തില്‍ വന്‍ തീപിടിത്തം, കടകള്‍ അടപ്പിച്ചു
    18/05/2025
    രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    18/05/2025
    പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    18/05/2025
    ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    18/05/2025
    തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.