Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 6
    Breaking:
    • ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിക്കാൻ നടപടി; ഉദ്യോഗസ്ഥർ വൈകാതെ സർവീസിൽ തിരിച്ചെത്തും
    • ഉപരോധം നീക്കിയില്ലെങ്കിൽ കടലിൽ യു.എസ് സൈന്യത്തെ ആക്രമിക്കും; 24 ബില്യൺ ഡോളർ വിട്ടുനൽകാൻ ട്രംപിനോട് ഇറാൻ
    • ഇന്ത്യൻ ക്രിക്കറ്റിൽ ശ്രേയസ് അയ്യർ യുഗം; സൂര്യകുമാറിന് പകരം പുതിയ ടി20 നായകൻ; വൈഭവ് സൂര്യവംശിക്കും ബുമ്രയ്ക്കും ടീമിൽ ഇടം
    • കുവൈത്തിലും ബഹ്‌റൈനിലും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം, പരിഭ്രാന്തരാകരുതെന്ന് അധികൃതർ
    • ഫിഫ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിക്കാൻ നടപടി; ഉദ്യോഗസ്ഥർ വൈകാതെ സർവീസിൽ തിരിച്ചെത്തും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സംസ്ഥാനത്തെ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവർക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ സർക്കാർ പിൻവലിച്ചു. ഇരുവരുടെയും സസ്പെൻഷൻ ഉത്തരവ് പുനഃപരിശോധിക്കുമെന്നും അവർ വൈകാതെ തന്നെ സർവീസിൽ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. മുൻ ഇടത് സർക്കാരിന്റെ കാലത്തുണ്ടായ സസ്പെൻഷൻ നടപടികളാണ് ഭരണമാറ്റത്തിന് പിന്നാലെ യു.ഡി.എഫ് സർക്കാർ റദ്ദാക്കുന്നത്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഭരണപരമായ കാര്യങ്ങളിൽ വിമർശനം ഉന്നയിച്ചതിനാണ് ഇരു ഉദ്യോഗസ്ഥർക്കുമെതിരെ മുൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുൻ ഇടത് സർക്കാരിന്റെ വികസന നയങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും മാധ്യമങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പരസ്യമായി വിമർശിച്ചു എന്നതായിരുന്നു ബി. അശോകിന് മേൽ ചുമത്തിയ കുറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ്, ഏപ്രിൽ അവസാന വാരത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കാവൽ സർക്കാർ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കി എന്നതായിരുന്നു ചാർജ് മെമ്മോയിലെ പ്രധാന ആരോപണം.

    ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഒന്നര വർഷത്തോളമായി പ്രശാന്ത് സസ്പെൻഷനിലാണ്. ഇതിനിടയിൽ, മുൻ സർക്കാരിനെയും എൽ.ഡി.എഫ് നേതൃത്വത്തെയും വിമർശിച്ച് ചാനൽ ചർച്ചകളിലും യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലും സംസാരിച്ചതിന് മെയ് ആദ്യവാരം ഇദ്ദേഹത്തിനെതിരെ വീണ്ടും സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയിരുന്നു.

    സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും, ഇരുവരെയും സെക്രട്ടേറിയറ്റിലെ പ്രധാന പദവികളിലേക്ക് നിയമിക്കുമെന്നുമാണ് സൂചന. ഭരണതലത്തിൽ വലിയൊരു അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    B Ashok N Prashant UDF
    Latest News
    ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിക്കാൻ നടപടി; ഉദ്യോഗസ്ഥർ വൈകാതെ സർവീസിൽ തിരിച്ചെത്തും
    06/06/2026
    ഉപരോധം നീക്കിയില്ലെങ്കിൽ കടലിൽ യു.എസ് സൈന്യത്തെ ആക്രമിക്കും; 24 ബില്യൺ ഡോളർ വിട്ടുനൽകാൻ ട്രംപിനോട് ഇറാൻ
    06/06/2026
    ഇന്ത്യൻ ക്രിക്കറ്റിൽ ശ്രേയസ് അയ്യർ യുഗം; സൂര്യകുമാറിന് പകരം പുതിയ ടി20 നായകൻ; വൈഭവ് സൂര്യവംശിക്കും ബുമ്രയ്ക്കും ടീമിൽ ഇടം
    06/06/2026
    കുവൈത്തിലും ബഹ്‌റൈനിലും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം, പരിഭ്രാന്തരാകരുതെന്ന് അധികൃതർ
    06/06/2026
    ഫിഫ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
    05/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.