Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    • ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    • ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    • പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    • ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കന്യാസ്ത്രീകളുടെ അറസ്റ്റ്; ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര ‘ഭീതി’, ജയിലിലായത് ഇന്ത്യയുടെ ഭരണഘടന; മന്ത്രി മുഹമ്മദ് റിയാസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 Kerala India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ– ഛത്തീസ്​ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ കേരളത്തിലാകെ വ്യാപക പ്രതിഷേധം.

    കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും, ജയിലിലായത് കന്യാസ്ത്രീകളല്ല, ഭരണഘടനയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മനുഷ്യകടത്ത് നടന്നുവെന്നു പറഞ്ഞ് അറസ്റ്റിനെ ന്യായീകരിക്കുന്ന ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രിയുടെ ട്വീറ്റും ആത്യന്തികം അപകടരമാണെന്നും ,ഭരണഘടനയുടെ ആർട്ടിക്കിൾ 26 ൽ സമ്മർദമ്മില്ലാതെ മതപരിവർത്തനം നടത്തുന്നതിൽ ഒരു തെറ്റുമില്ല എന്ന് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.

    സർക്കാർ സംവിധാനത്തിനു വിട്ടുകൊടുക്കാതെ കന്യാസ്ത്രീകളെ ഉദ്യോ​ഗസ്ഥർ ബജ്റങ്ദൾ പ്രവർത്തകർക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു.

    ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ​ഗവൺമെന്റ് 2014 തൊട്ട് അധികാരത്തിൽ വന്നതിനു ശേഷം ക്രിസ്ത്യൻ പുരോഹിതർക്കു നേരെയും മത ന്യൂനപക്ഷങ്ങൾക്കു നേരെയുമുള്ള അക്രമണങ്ങൾ വലിയ നിലയിൽ വർധിച്ചു വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

    നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്നും, രാജ്യത്ത് ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ,കേരളത്തിലെ ബിജെപിക്കും തങ്ങളുടെ അടിസ്ഥാന ​ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അതേസമയം, ഛത്തീസ്ഗഢിലുണ്ടായത് മത സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും, അത് അനുവദിക്കാനാകില്ലെന്നും മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം രേഘപ്പെടുത്തി.

    കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ​ഗൗരവത്തോ‌ടെ ഇടപെടണമെന്ന് ലത്തീൻ കത്തോലിക്ക സഭയും പറഞ്ഞു.

    ജയിലിലുള്ള കന്യാസ്ത്രീകളെ സന്ദർശിക്കാൻ എംപിമാരായ ബെന്നി ബഹനാൻ, എൻ.കെ പ്രേമചന്ദ്രൻ,ഫ്രാൻസിസ് ജോർജ്, സപ്ത ​ഗിരി തുടങ്ങിയ സംഘം ഛത്തീസ്​ഗഡിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest chattisgarh Constitution Kerala minister muhammed riyas nuns
    Latest News
    പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    29/07/2025
    ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    29/07/2025
    ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    29/07/2025
    പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    29/07/2025
    ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.