കണ്ണൂർ- സി.പി.എം നേതാവ് എം.വി ജയരാജനെതിരെ അതിരൂക്ഷ വിമർശനവുമായി കേരള പോലീസ് അന്വേഷിക്കുന്ന അർജ്ജുൻ ആയങ്കി. അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്ന ഒരാളാണ് താനെന്നും ഈ പാർട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാൻ കള്ളക്കേസിൽ ജയിലിലടക്കപ്പെട്ടതെന്നും ആയങ്കി ഓർമ്മിപ്പിച്ചു. താൻ ശത്രുക്കളെക്കാൾ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാൽ സന്തോഷമേയുള്ളൂവെന്നും അത് താനാഗ്രഹിക്കുന്നുവെന്നും തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജൻ എനിക്ക് അയിത്തം കൽപ്പിക്കുന്നതിനും തള്ളിപ്പറയുന്നതിനും മുമ്പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്നും ആയങ്കി ഓർമ്മിപ്പിച്ചു.
മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ ആഗ്രഹിക്കുന്നില്ല.., പക്ഷേ
പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുതെന്നും പറഞ്ഞാണ് അർജ്ജുൻ ആയങ്കി പോസ്റ്റ് അവസാനിപ്പിക്കുന്നത്.







