കൊച്ചി: തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലം ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ബന്ധപ്പെടാം. അതിനിടെ , മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.
Wednesday, September 16
Breaking:
- തെറ്റു തിരുത്തി മുന്നേറാൻ സി.പി.എം: പഴയതെല്ലാം മറന്ന് പോരാട്ട ഭൂമിയിലേക്ക്
- സൗദിയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചു
- ക്ഷമയായിരുന്നു ഞങ്ങളുടെ ഉമ്മ, ജീവിതത്തിൽ ഞങ്ങളെ കരയാൻ അനുവദിച്ചില്ല- ഉമ്മയെ അനുസ്മരിച്ച് ഇബ്രാഹീം ഖലീൽ ബുഖാരി
- അസ്സലാമു അലൈക്കും, ജസാക്കല്ലാഹ്, ഇൻഷാ അള്ളാഹ്; ബുഷ്റ ബാനു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനുളള കാരണങ്ങൾ
- പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം
