കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.
തനിക്കെതിരെയുളള നടിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്റെ ആവശ്യം. എന്നാൽ ഇക്കാര്യങ്ങൾ തള്ളി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു.
