കൊച്ചി: 16-കാരിയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം.
ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി വിധി. പ്രസവശേഷം കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടു.
