Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ’38 വര്‍ഷം പ്രവാസിയായി, പണിയെടുത്ത് ജീവിച്ചാണു ശീലം’, ലുലുവില്‍ ജോലി തേടിയെത്തിയ 70കാരന്‍ വൈറൽ താരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2024 Kerala Happy News Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    lulu job recruitment in kerala
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: പുതിയ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ലുലു നടത്തി വരാറുള്ള അഭിമുഖത്തില്‍ ഇത്തവണ പങ്കെടുക്കാനെത്തിയ 70കാരന്‍ റശീദ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരം. സൗദിയിലടക്കം 38 വര്‍ഷം പ്രവാസിയായിരുന്ന ഈ വയോധികന്‍, വിശ്രമത്തിന് ഇടം നല്‍കാതെ ഇനിയും ജോലി ചെയ്ത് ജീവിക്കാനുള്ള ചങ്കൂറ്റവുമായാണ് അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. നന്നായി ജോലി എടുക്കണം, ഇനിയും ജോലി ചെയ്യാനുള്ള മനസ്സാണ് എനിക്ക്- കൂട്ടിക്കട സ്വദേശിയായ റശീദ് പറയുന്നു.

    അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് യുവജനങ്ങള്‍ക്കിടയില്‍ വരിയില്‍ നില്‍ക്കുന്ന റശീദ് പലരേയും അമ്പരിപ്പിച്ചു. സ്മാര്‍ട്ടായി എത്തിയ റശീദിന്റെ ആത്മവിശ്വാസവും ജോലി ചെയ്തു ജീവിക്കാനുള്ള ഔത്സുക്യവും അഭിമുഖത്തിനെത്തിയവര്‍ പ്രചോദനമേകുന്നതായിരുന്നു. കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന വയോധികന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഒപ്പം അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകളും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജോലിക്ക് സെലക്ട് ചെയ്തതായി അഭിമുഖം നടത്തിയവര്‍ അറിയിച്ചതായും അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തോട് പറയുന്നുണ്ട്. തിരുവനന്തപുരത്ത് ജോലിക്ക് ചേരാന്‍ കഴിയുമോ എന്നാണ് അവര്‍ ചോദിച്ചത്. എവിടെയാണ് ജോലി എന്നതു സംബന്ധിച്ച് തീരുമാനം പറഞ്ഞിട്ടില്ല. എവിടേയും ജോലി ചെയ്യാന്‍ ഒരുക്കമാണ്. ജോലി കിട്ടിയാല്‍ ഭാഗ്യമാണ്, വിളിച്ചാല്‍ പോകുമെന്നും റശീദ് പറയുന്നു. ജോലി ലഭിച്ചില്ലൈങ്കിലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറയുന്നു. വീട്ടില്‍ തനിക്ക് അടങ്ങിയിരുന്ന് ശീലമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 20 വര്‍ഷം യുഎഇയിലെ അബുദബിയിലായിരുന്നു. സൗദി അറാംകോയില്‍ സേഫ്റ്റി സൂപ്പര്‍വൈസര്‍, ട്രെയ്‌നര്‍, എച്ച്എസ്‌സി മാനേജര്‍ എന്നീ പദവികളില്‍ 18 വര്‍ഷവും ജോലി ചെയ്തിട്ടുണ്ട്.

    1996 വരെ അബുദാബിയിലായിരുന്നു. അന്നു മുതലെ ലുലുവിനെ കുറിച്ചും യൂസുഫ് ഭായിയേയും കുറിച്ചും അറിയാം. ഇതുവരെ ഒരു മോശം പേരും കേള്‍പ്പിച്ചിട്ടില്ലെന്നതാണ് ലുലുവിന്റെ പ്രത്യേകത. അതിന് അദ്ദേഹം അവസരം കൊടുത്തിട്ടില്ല. അവരുടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ഒരു തോന്നലുണ്ടായി. അങ്ങനെയാണ് അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയത്- റശീദ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    job recruitment drive Lulu Group Lulu Mall
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.