Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ഫിഫയെ നയിക്കുന്നതിൽ ഇനി ഒമാനികളും; പ്രധാന കമ്മിറ്റികളിൽ നിയമനം നേടി ഒഎഫ്എ അംഗങ്ങൾ
    • ഓസ്‌ട്രേലിയ പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിലും ഇനി ഗിൽ നയിക്കും, തിരിച്ചെത്തി രോ-കോ സഖ്യം
    • ദുബൈയിലെ ഒരു കുടുംബത്തിലേക്ക് ഇന്ത്യൻ ഫാമിലി കുക്കിനെ ആവശ്യമുണ്ട്
    • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്നിങ്സ് ജയവുമായി ഇന്ത്യ
    • ഒമാനിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വർധിക്കുന്നു; മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രവാസി പെന്‍ഷന്‍ അംഗത്വ അംഗീകാരത്തിന് 1 വര്‍ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി അപേക്ഷകര്‍

    നാടിന്റെ സമ്പദ് നട്ടെല്ലായി പ്രവര്‍ത്തിച്ച പ്രവാസികള്‍ക്ക് വീണ്ടും അവഗണന
    ഇസ്ഹാഖ് നരിപ്പറ്റBy ഇസ്ഹാഖ് നരിപ്പറ്റ18/06/2025 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pravasi Pension
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവന്തപുരം– സംസ്ഥാനത്ത് പ്രവാസി പെന്‍ഷനും പ്രവാസി വെല്‍ഫയര്‍ അംഗത്വത്തിനും അപേക്ഷ നല്‍കുന്നവര്‍ കുറഞ്ഞത് ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗതികേടെന്ന് പരാതി. സ്മാര്‍ട്ടായ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കും എന്നത് വാക്കുകളില്‍ മാത്രമായി ഒതുങ്ങുകയാണ്. അപേക്ഷകള്‍ ഒച്ചിന്റെ വേഗതയിലാണ് എന്നും നിരവധി പ്രവാസികള്‍ വ്യക്തമാക്കി. ദീര്‍ഘകാലം പ്രവാസിയായി ജീവിതം നയിച്ച പൊന്നാനി എരമംഗലം സ്വദേശിയുള്‍പ്പെടെ നിരവധിപേരുടെ അപേക്ഷയാണ് അവഗണിക്കപ്പെടുന്നത്. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗമായി കൃത്യമായി മാസാന്ത അംശദായം അടച്ച് എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി പെന്‍ഷന് അപേക്ഷ സമര്‍പ്പിച്ച് ഒരു വര്‍ഷത്തോളം കാത്തിരുന്നിട്ടും ഇതുവരെ പലരുടെയും അപേക്ഷ അപ്രൂവ് ചെയ്തിട്ടില്ല.

    ഇക്കാര്യം ചൂണ്ടിക്കാട്ടി ബോര്‍ഡ് സി.ഇ.ഒക്ക് കത്തയച്ചപ്പോള്‍ രേഖകള്‍ പരിശോധിച്ച് പെന്‍ഷന്‍ അനുവദിക്കുന്നതിന് കാലതാമസമെടുക്കുമെന്നാണ് മറുപടി നല്‍കിയത്. ഒരു വര്‍ഷമായിട്ടും അപേക്ഷ പരിശോധിച്ച് പൂര്‍ത്തിയായില്ല എന്ന് പറയുമ്പോള്‍ എത്ര കാലമാണ് പ്രവാസികള്‍ കാത്തിരിക്കേണ്ടത് എന്ന ചോദ്യവും ഉയരുന്നുണ്ട്. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ കുവൈത്ത് സമിതി മുഖ്യമന്ത്രിക്ക് പരാതി അയച്ചു. തുടര്‍ നടപടിക്കായി പരാതി കേരള വെല്‍ഫെയര്‍ ബോര്‍ഡ് സി.ഇ.ഒക്ക് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപേക്ഷ അപ്രൂവായാല്‍ പെന്‍ഷന് യോഗ്യത നേടിയ തീയതി മുതലുള്ള തുക ഒരുമിച്ചു നല്‍കുമെന്ന് ബോര്‍ഡ് അറിയിച്ചു. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്. പദ്ധതി തുടങ്ങി 16 വര്‍ഷമായിട്ടും പെന്‍ഷന്‍ തുക ഇപ്പോഴും എത്തി നില്‍ക്കുന്നത് 3500 രൂപ മാത്രം.അനുദിനം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്ന കാലത്ത് നാടിന്റെ സമ്പദ് നട്ടെല്ലായി പ്രവര്‍ത്തിച്ച പ്രവാസികള്‍ക്ക് വീണ്ടും അവഗണന തന്നെയെന്ന് ബഹ്റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ എ. പി ഫൈസല്‍ വില്യാപ്പള്ളി പറഞ്ഞു.

    ‘എല്ലാ മാസവും തീയ്യതി പതിനഞ്ചാവുന്നതിനുള്ളില്‍ ആവുന്നതിനുള്ളില്‍ ലഭിക്കുന്ന പ്രവാസി പെന്‍ഷന്‍ ഈ മാസം 18 ആയിട്ടും ലഭിച്ചിട്ടില്ല. ഏതൊരു ക്ഷേമ പെന്‍ഷനേക്കാളും ഉയര്‍ന്ന അംശാദായം അടച്ചുകൊണ്ടാണ് പ്രവാസികള്‍ അവരുടെ യോഗ്യത നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഇത് സര്‍ക്കാറിന്റെ ഔദാര്യമല്ല, പ്രവാസികളുടെ അവകാശമാണ്. പ്രവാസി പെന്‍ഷന്‍ അവകാശികള്‍ക്ക് എത്രയും പെട്ടെന്ന് ലഭിക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണം. മറ്റു ക്ഷേമനിധികള്‍ക്കു പൂര്‍ണ്ണമായും ഫൈന്‍ ഒഴിവാക്കുമ്പോള്‍ പ്രവാസി ക്ഷേമനിധി പൂര്‍ണ്ണമായും ഒഴിവാക്കിയില്ല. മാത്രമല്ല 60 വയസ്സ് കഴിഞ്ഞവരുടേത് ഫൈന്‍ ഒഴിവാക്കില്ല എന്നാണ് അറിഞ്ഞത്. 5000 രൂപ മിനിമം പെന്‍ഷന്‍ ആക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത് ഇപ്പോഴും പ്രഖ്യാപനം മാത്രമാണ്.’ എ.പി ഫൈസല്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    complaint Pravasi Pravasi Pension
    Latest News
    ഫിഫയെ നയിക്കുന്നതിൽ ഇനി ഒമാനികളും; പ്രധാന കമ്മിറ്റികളിൽ നിയമനം നേടി ഒഎഫ്എ അംഗങ്ങൾ
    04/10/2025
    ഓസ്‌ട്രേലിയ പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിലും ഇനി ഗിൽ നയിക്കും, തിരിച്ചെത്തി രോ-കോ സഖ്യം
    04/10/2025
    ദുബൈയിലെ ഒരു കുടുംബത്തിലേക്ക് ഇന്ത്യൻ ഫാമിലി കുക്കിനെ ആവശ്യമുണ്ട്
    04/10/2025
    വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്നിങ്സ് ജയവുമായി ഇന്ത്യ
    04/10/2025
    ഒമാനിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വർധിക്കുന്നു; മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.