ഉഴേമല: തേയിലത്തോട്ടത്തിലൂടെ ഉമ്മയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെ ആറു വയസ്സുകാരിയെ പുലി വലിച്ചുകൊണ്ടുപോയി കടിച്ചുകൊന്നു. വാൽപ്പാറയിലെ കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം.
ജാർഖണ്ഡ് സ്വദേശി അതുൽ അൻസാരിയുടെ മകൾ അപ്‌സര ഖാത്തൂനാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം വനത്തോട് ചേർന്ന അതിർത്തിയിൽ നിന്ന് കണ്ടെത്തി. മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു. കുട്ടിയുടെ മതാപിതാക്കൾ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നവരാണ്.
