Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില
    • തൃശ്ശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
    • കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സർക്കാർ പദ്ധതികൾ വേണം: വിസ്ഡം യൂത്ത്
    • ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്കും സൗദി പൗരനും ശിക്ഷ
    • ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    സംസ്ഥാനത്ത് പ്രതിഷേധ ജ്വാലയുമായി എസ്എഫ്ഐ; ജലപീരങ്കിയുമായി പോലീസ്

    പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആയി പോലീസ് എട്ടു തവണയാണ് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2025 India Kerala Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    protest
    സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ​കാവിവത്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആയി പോലീസ് എട്ടു തവണയാണ് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്. തിരുവനന്തപുരം രാജ്ഭവനിലേക്കും കൊച്ചി ബിഎസ്എൻഎൽ ഓഫീസിലേക്കും എസ്എഫഐ നടത്തിയ പ്രതിഷേധ മാർച്ചിലാണ് പോലീസ് ജലപീരങ്കി ഉപയോ​ഗിക്കുകയും കണ്ണീർ വാതകം ഉപയോ​ഗിക്കും എന്ന മുന്നറിയിപ്പും നൽകി പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുകയും ചെയ്തത്.

    ​ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെയാണ് എസ്ഫഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ചിൽ എസ്എഫഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി ഉപയോ​ഗിച്ചത്. എന്നാൽ, രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തള്ളി മറിച്ചിട്ടതിനെ തുടർന്ന് പോലീസ് എട്ടോളം തവണയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. തുടർന്ന് ജലപീരങ്കിയിലെ വെള്ളം കഴിയുകയും കണ്ണീർ വാതകം പ്രയോ​ഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പും നൽകി. പ്രവർത്തകർ പിരിഞ്ഞ് പോകാത്ത സാഹചര്യത്തിലാണ് പോലീസ് അത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്ഭവനിലേക്കുള്ള മാർച്ചിന് പുറമേ കൊച്ചിയിലെ ബിഎസ്എൻഎൽ ഓഫീസിലേക്കും പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയിരുന്നു. ഇവിടെയും സമാനമായ സാഹചര്യമായിരുന്നു. പോലീസ് നിരവധി തവണ ജലപീരങ്കി ഉപയോ​ഗിക്കുകയും കണ്ണീർ വാതകം ഉപയോ​ഗിക്കും എന്ന മുന്നറിയിപ്പും നൽകി. എന്നാൽ പ്രതിഷേധക്കാർ പിരിഞ്ഞ് പോകാതെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

    കേരള കേന്ദ്ര സർവ്വകലാശാലയിലേക്കും വിസിക്കെതിരായി, എസ്എഫ്ഐ ഉൾപ്പെടുന്ന ഇടതു സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കാമ്പസിന് അകത്ത് എസ്എഫ്ഐയും പുറത്ത് ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നിവരും പ്രതിഷേധ പ്രകടനം സം​ഘടിപ്പിച്ചു. പ്രകടനത്തിൽ പോലീസ് ജലപീരങ്കി ഉപയോ​ഗിക്കുകയും സമരക്കാറും പോലീസും തമ്മിൽ കൈയ്യേറ്റത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

    സമരത്തിൽ ​ഗവർണർ രാജേന്ദ്ര അർലേക്കറിന് പുറമേ പ്രതിപക്ഷ നേതാവ് ആയ വിഡി സതീശനെതിരെയും പ്രതിഷേധമുയർന്നു. വിദ്യാർത്ഥി പ്രതിഷേധത്തെ ​ഗുണ്ടായിസം എന്ന് വിളിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ആർഎസ്എസ് ഏജന്റായി സതീശൻ പ്രവർത്തിക്കുന്നെന്നും മുൻ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെയും വിഡി സതീശന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. കൂടാതെ, വിഡി സതീശൻ ഭാരതാംഭ ചിത്രത്തിൽ മാല തൂക്കുന്ന ചിത്രം സമരക്കാർ ഉയർത്തികാട്ടിയും ആരോപണത്തിന് മുർച്ച കൂട്ടി. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടത്തിയിരുന്നു.

    ഇന്ന് സംസ്ഥാനത്താകമാനം ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആ​ഹ്വാനം ചെയ്തിരുന്നു. രാജ്ഭവനിലും കേരളത്തിലെ സർവ്വകലാശാലകളിലും ആയി സംഘ്പരിവാർ നടപ്പാക്കുന്ന കാവിവത്ക്കരണത്തിന് എതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരായാണ് എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Police oppress Protest SFI strike
    Latest News
    സെഞ്ചറികളുമായി തിളങ്ങി ഗിൽ, ജഡേജ, സുന്ദർ; ഓൾഡ് ട്രാഫഡിൽ ഇന്ത്യക്ക് വീരോചിത സമനില
    27/07/2025
    തൃശ്ശൂർ സ്വദേശി ദോഹയിൽ നിര്യാതനായി
    27/07/2025
    കാഴ്ചപരിമിതരുടെ ശാക്തീകരണത്തിന് സർക്കാർ പദ്ധതികൾ വേണം: വിസ്ഡം യൂത്ത്
    27/07/2025
    ബിനാമി ബിസിനസ് കേസില്‍ പ്രവാസിക്കും സൗദി പൗരനും ശിക്ഷ
    27/07/2025
    ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.