Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    • പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇനി വഴിതെറ്റില്ല; ഗൂഗ്ള്‍ മാപ്പിന് പകരമാകാന്‍ ഇന്ത്യയുടെ മാപ്പിള്‍സ് ആപ്പ്

    ഗൂഗിൾ മാപ്പിനെക്കാളും ന്യൂതനമായ ഫീച്ചറുകളാണ് മാപ്പിള്‍സ് നൽകുന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2025 India Latest Technology Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാവിഗേഷന്‍ ആപ്പാണ് ഗൂഗ്ള്‍ മാപ്പ്. എന്നാല്‍ ഇതുകാരണം കുഴപ്പത്തിൽ ചാടിയവരും ഏറെയാണ്. ഗൂഗ്ള്‍ മാപ്പ് നോക്കി വഴി തെറ്റി അപകടങ്ങളിൽ പെട്ട നിരവധി വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ട്. ഗൂഗ്ള്‍ മാപ്പ് ഇന്ത്യക്ക് വേണ്ടി ഡിസൈന്‍ ചെയ്തത് അല്ലെന്നതാണ് പ്രധാന പ്രശ്‌നം. എന്നാൽ ഇനി ആ പ്രശ്നമുണ്ടാവില്ല.

    ഗൂഗിൾ മാപ്പിന് വെല്ലുവിളിയായി ഇതാ ഇന്ത്യയുടെ നാവിഗേറ്റിംഗ് ആപ്പായ മാപ്പിൾസ് എത്തിയിരിക്കുകയാണ്. സോഹോയുടെ അരട്ടൈക്ക് ശേഷമാണ് മറ്റൊരു ഇന്ത്യന്‍ ആപ്പ് കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇന്ത്യന്‍ കമ്പനിയായ മാപ്പ് മൈ ഇന്ത്യ വികസിപ്പിച്ച മാപ്പിംഗ്, നാവിഗേഷന്‍, ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് മാപ്പിള്‍സ്. ഗൂഗിൾ മാപ്പിനെക്കാളും ന്യൂതനമായ ഫീച്ചറുകളാണ് മാപ്പിള്‍സ് നൽകുന്നത്. ആപ്പ് കൂടുതൽ പ്രാദേശികവൽകൃതമായതിനാൽ ഇന്ത്യയിലുള്ളവർക്ക് ഉപയോഗിക്കാൻ ഗൂഗിൾ മാപ്പിനെക്കാളും എളുപ്പമാക്കുന്ന തരത്തിലാണ് മാപ്പിൾസ് നിർമിച്ചിട്ടുള്ളത്. ഗൂഗിൾ മാപ്പിൽ പലപ്പോഴും ഓവർബ്രിഡ്ജുകളും അണ്ടർപാസുകളും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. എന്നാൽ മാപ്പിൾസിൽ ഇവ ത്രീഡി രൂപത്തിലാണ് ലഭ്യമാക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത ഡിജിറ്റല്‍ മാപ്പുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, തത്സമയ ട്രാഫിക്ക് അലര്‍ട്ടുകള്‍ എന്നിവയാണ് മാപ്പിള്‍സിന്റെ പ്രത്യേകത. മാപ്പിനോടൊപ്പം വോയിസ് സഹായവും മാപ്പിൾസ് നൽകും. കൂടാതെ സ്പീഡ് ലിമിറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍, അപകട മേഖലകളെക്കുറിച്ചുള്ള മുന്നറിയിപ്പ്, ട്രാഫിക്ക് സിഗ്നലുകള്‍, നിരീക്ഷണ ക്യാമറകളുടെ ലൊക്കേഷന്‍ എന്നിവയും ആപ്പില്‍ അറിയാൻ സാധിക്കും. ഇനി യാത്രക്ക് എത്ര രൂപ ചെലവാകുമെന്ന് മനസിലാക്കാനുള്ള ട്രിപ്പ് കാല്‍കുലേറ്ററും ഇതില്‍ ലഭ്യമാണ്. ഗൂഗിൾ പ്ലെയ്സ്റ്റോറിലും ആപ്പ് സ്റ്റോറിലും മാപ്പിൾസ് ലഭ്യമാണ്.

    ഗൂ​ഗിൾ മാപ്പിൽ നിന്നും വ്യത്യസ്തമായി മാപ്പിൾസ് ഡാറ്റയും ഉപയോക്തൃ വിവരങ്ങളും ഇന്ത്യയിൽ തന്നെയാണ് സൂക്ഷിക്കുന്നത്. ഇത് ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തും. ഇന്ത്യയിലുടനീളമുള്ള ട്രെയിനുകളുടെ നാവിഗേഷനും ഏകോപിപ്പിക്കാൻ മാപ്പിൽസുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ashwini Vaishnaw google map India Mappls
    Latest News
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026
    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    23/02/2026
    പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.