Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 16
    Breaking:
    • ഇലക്ട്രോണിക് ശമ്പള പേയ്മെന്റ് പാലിക്കാനും സിസ്റ്റത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും തൊഴിലുടമകളോട് എല്‍.എം.ആര്‍.എ
    • റിയാദില്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശി നിര്യാതനായി
    • സമസ്ത സമ്മേളന പ്രചാരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു
    • ഭരണത്തിൽ ശരിയല്ലെന്ന് തോന്നുന്നത് പറയുക തന്നെ ചെയ്യുമെന്ന് കവി സച്ചിദാനന്ദൻ
    • നീലരേഖ മറികടന്നുള്ള കോണ്‍ക്രീറ്റ് മതില്‍ നിര്‍മാണം; ഇസ്രായിലിനെതിരെ യു.എന്‍ രക്ഷാ സമിതിയെ സമീപിക്കാൻ ലെബനോന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം

    മുസാഫിർBy മുസാഫിർ15/05/2025 India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ലൈല ഫെർണാണ്ടസ് കോഴിക്കോട് സന്ദർശന വേളയിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുൻ പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻ നേതാവുമായ ജോർജ്ജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ ഫെർണാണ്ടസ് (85) അന്തരിച്ചു. കുറച്ചുനാളായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അവർ. ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ എന്നതിനപ്പുറം, അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടായി അന്താരാഷ്ട്ര പ്രവർത്തക കൂടിയായിരുന്നു അവർ. രണ്ട് പതിറ്റാണ്ടിലേറെയായി പഞ്ചശീല്‍ പാർക്കിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു അവർ. 2009 ൽ അൽഷിമേഴ്‌സ് ബാധിച്ച ജോർജിനെ തന്റെ മകനോടൊപ്പം പരിപാലിക്കുകയും തീവ്രമായ വൈദ്യസഹായം നൽകി ഒരു ദശാബ്ദക്കാലം അദ്ദേഹത്തെ ജീവനോടെ നിലനിർത്തുകയും ചെയ്തു.

    ഫെർണാണ്ടസുമായി മഞ്ചേരിയിലെ മധുവിധുക്കാലം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ, ഇന്ദിരയുടെ സ്വേച്ഛാവാഴ്ച ക്കെതിരായുള്ള പോരാട്ടത്തിന്റെ കനലുകൾ ജ്വലിപ്പിച്ച സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിനോടൊപ്പം ഒളിവിലും തെളിവിലും സമര മുഖം തീർത്ത നായികയെയാണ് ലൈല ഫെർണാണ്ടസിന്റെ വിയോഗത്തിലൂടെ ചരിത്രത്തിലേക്ക് തിരോഭവിച്ചത്. പശ്ചിമ ബംഗാളിലെ കവിയും എഴുത്തുകാരനും ദേശീയ വാദിയുമായിരുന്ന മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ഹുമയൂൺ കബീറിന്റെ ഈ മകൾ ഏറെക്കാലം കാനഡയിൽ ആയിരുന്നു. ജോർജ് ഫെർണാണ്ടസുമായി പ്രണയത്തിൽ ആവുകയും ദൽഹിയിലെത്തി വിവാഹിതയാവുകയും ചെയ്തു. മംഗലാപുരത്തുകാരനായ ഫെർണാണ്ടസും ബംഗാളിയായ ലൈലയും മധുവിധു ആഘോഷിക്കാൻ മഞ്ചേരിയിലെത്തിയ ഓർമ അവിടത്തെ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. തോമസ് ബാബുവിന് അയവിറക്കാനുണ്ട്.

    തോമസ് ബാബു അന്ന് ചെറുപ്പമാണ്. ഫെർണാണ്ടസ് ഇവരുടെ കുടുംബ സുഹൃത്ത്. നവ ദമ്പതിമാരെ കുറച്ചു നാൾ മഞ്ചേരിയിലും പിന്നീട് ഒരാഴ്ച എം. പി വീരേന്ദ്ര കുമാറിന്റെ വയനാട് പുളിയാർമല എസ്റ്റേറ്റ് ബംഗ്ലാവിലും താമസിപ്പിച്ചപ്പോൾ അവർക്ക് അകമ്പടി പോയത് തോമസ് ബാബുവായിരുന്നു.

    ലൈല കാനഡയിൽ ആകുമ്പോഴാണ് അടിയന്തരാവസ്ഥയെ തുടർന്ന് ഭർത്താവ് അറസ്റ്റിൽ ആകുന്നത്. ഒന്നര വയസ്സുള്ള കുഞ്ഞുമായി ഡൽഹിയിൽ എത്തിയ അവർ സമരം നയിച്ചു. മുന്നണി മാറി ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയാകുമ്പോഴും അഴിമതി ആരോപണത്തിന്റെ നിഴലിൽ ആകുമ്പോഴും അടിയുറച്ച് ഒപ്പം നിന്ന ജീവിത സഖി കൂടിയായിരുന്നു ലൈല. പാലക്കാട്ട് കുടുംബ വേരുകൾ ഉള്ള ജയാജയ്റ്റ് ലി ഫെർണാണ്ടസിന്റെ ജീവിതത്തിലേക്ക് വരുമ്പോഴും ലൈലയുടെ മനസ്സ് ഇടറിയില്ല. അവസാന കാലത്ത് അൽഷിമേഴ്‌സ് ഫെർണാണ്ടസിനെ അന്ത്യം വരെ അലട്ടിയപ്പോഴും ലൈലയാണ് പരിചരിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    George Fernadez Laila Kabeer ജോർജ് ഫെർണാണ്ടസ് ലൈല കബീർ
    Latest News
    ഇലക്ട്രോണിക് ശമ്പള പേയ്മെന്റ് പാലിക്കാനും സിസ്റ്റത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും തൊഴിലുടമകളോട് എല്‍.എം.ആര്‍.എ
    16/11/2025
    റിയാദില്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശി നിര്യാതനായി
    16/11/2025
    സമസ്ത സമ്മേളന പ്രചാരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു
    16/11/2025
    ഭരണത്തിൽ ശരിയല്ലെന്ന് തോന്നുന്നത് പറയുക തന്നെ ചെയ്യുമെന്ന് കവി സച്ചിദാനന്ദൻ
    16/11/2025
    നീലരേഖ മറികടന്നുള്ള കോണ്‍ക്രീറ്റ് മതില്‍ നിര്‍മാണം; ഇസ്രായിലിനെതിരെ യു.എന്‍ രക്ഷാ സമിതിയെ സമീപിക്കാൻ ലെബനോന്‍
    16/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version