ഷിംല– ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് 18 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. കനത്ത മഴയെ തുടർന്ന് 130 ഓളം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും 259 റോഡുകൾ അടക്കുകയും ചെയ്തു. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങളിൽ മലവെള്ള പാച്ചിൽ ഉണ്ടായിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മൺസൂൺ ആരംഭിച്ചതിന് ശേഷമുള്ള മരണസംഘ്യ 20 ആയി ഉയർന്നു. കാംഗ്ര, മാണ്ഡി, സോളൻ, സിർമൗർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം വരെ അതി തീവ്ര മഴ പെയ്യാൻ പോലും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group