ന്യൂദൽഹി- അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങളെ ആകമാനം മാറ്റിമറിക്കാൻ സഹായിക്കുന്ന തരത്തിൽ പ്രമുഖ നേതാവ് കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. നാളെ ദൽഹിയിലാണ് പ്രമുഖ നേതാവ് കോൺഗ്രസിൽ ചേരുകയെന്ന് കോൺഗ്രസ് നേതാവ് അൻകിത് മായങ്ക് വ്യക്തമാക്കി. ട്വിറ്ററിലാണ് അൻകിത് മായങ്ക് ഇക്കാര്യം പറഞ്ഞത്.
നാളെ(വ്യാഴം) ഒരു പ്രമുഖ നേതാവ് കോൺഗ്രസിൽ ചേരും. ഇദ്ദേഹം കോൺഗ്രസിൽ ചേരുന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ മാറിമറിയുമെന്നും അൻകിത് മായങ്ക് വ്യക്തമാക്കി.
