കൊച്ചി- കൊച്ചിയിൽനിന്ന് ദൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ എമർജൻസി ലാന്റിംഗ് നടത്തി. ഇന്ന് രാവിലെ 9.15ന് നെടുമ്പാശേരിയിൽനിന്ന് ദൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് വിമാനം ഉടൻ നാഗ്പുരിൽ എമർജൻസി ലാന്റിംഗ് നടത്തി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. 161 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ മുഴുവൻ പുറത്തിറക്കി. ഈ യാത്രക്കാരെല്ലാം നാഗ്പുർ വിമാനത്താവളത്തിന്റെ ടെർമിനലിലാണ്. വിമാനത്തിൽ പരിശോധന പൂർത്തിയാക്കി. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group