ന്യൂദൽഹി- കരിപ്പൂർ വിമാനത്താവളത്തിലേക്ക് രാമനാട്ടുകരയിൽനിന്ന് തുടങ്ങുന്ന എലിവേറ്റഡ് ഹൈവേയുടെ അലൈൻമെന്റിന് ഉടൻ അനുമതി ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ അറിയിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അലൈൻമെന്റ് അംഗീകാര കമ്മിറ്റിയുടെ (എ.എ.സി.) അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി മന്ത്രി പറഞ്ഞു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പന്തളം മുതൽ പമ്പ വരെയുള്ള (തിരുവാഭരണ പാത) റോഡിന്റെ നവീകരണ പ്രൊപ്പോസലും എം.സി. റോഡിന്റെ പുനരുദ്ധാരണത്തിനുള്ള പ്രൊപ്പോസലും പി. എം.ഗതിശക്തി സ്കീമിൽ ഉൾപ്പെടുത്താൻ ധാരണയായി. കൊടുങ്ങല്ലൂർ–അങ്കമാലി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. കോതമംഗലം ബൈപാസിന്റെ അലൈൻമെന്റും അംഗീകരിച്ചു.
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 111.27 കോടി രൂപയുടെ അഞ്ച് പ്രവൃത്തികൾക്ക് ഉടൻ അനുമതി ലഭിക്കുമെന്നും
ദേശീയ പാത 66 ന്റെ ഭാഗമായി കായംകുളത്ത് മേൽപാലം നിർമ്മിക്കുന്നതും കേന്ദ്രം അംഗീകരിച്ചു







