ചെന്നൈ– തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ വ്യക്തമായ മേധാവിത്വം നിലനിർത്തുന്നു. ഏറെ പ്രതീക്ഷയോടെ രാഷ്ട്രീയ അങ്കത്തിനിറങ്ങിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിക്ക് ആദ്യഘട്ടത്തിൽ വൻ തിരിച്ചടിയാണ് നേരിടുന്നത്. താരം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളായ പെരമ്പൂരിലും തൃശ്ശിനാപ്പള്ളിയിലും നിലവിൽ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ.