Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 21
    Breaking:
    • ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’
    • ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ പ്രശസ്തമായ ചാർജിംഗ് ബുൾ പ്രതിമയ്ക്ക് സമീപം കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു
    • ഇസ്ലാം എപ്പോഴും സമാധാനത്തിന് മുൻ‌തൂക്കം നൽകുന്നു: സുബൈർ പീടിയേക്കൽ
    • അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ചെസ് ടൂർണമെന്റ് സമാപിച്ചു
    • അത്യുഷ്ണം: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് ഹജ് മന്ത്രാലയത്തിന്റെ കടുത്ത മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/05/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: പരമ്പരാഗത രാഷ്ട്രീയത്തിലെ അധികാരക്കളികളിൽ മനംമടുത്ത രാജ്യത്തെ യുവാക്കളെയും ജെൻസികളെയും (Gen Z) ആകർഷിച്ച് സോഷ്യൽ മീഡിയയിൽ പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ തരംഗമാകുന്നു. ഡിജിറ്റൽ ക്രിയേറ്ററായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയാണ് വെറും രണ്ടു ദിവസം കൊണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടി ഇന്റർനെറ്റിൽ വിപ്ലവം സൃഷ്ടിക്കുന്നത്. രാഷ്ട്രീയ നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരെ വരെ ഡിജിറ്റൽ ആശയവിനിമയങ്ങളിലൂടെ അംഗങ്ങളാക്കിയതായി പ്രഖ്യാപിച്ചാണ് ഈ ഓൺലൈൻ കൂട്ടായ്മ കളം നിറയുന്നത്.

    കോടതി വാദത്തിനിടയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘കീടങ്ങളോട്’ (കോക്രോച്ച്) ഉപമിച്ചു എന്ന രീതിയിൽ പ്രചരിച്ച വിവാദ പരാമർശമാണ് ഈ പാർട്ടിയുടെ ജനനത്തിന് കാരണമായത്. ഈ അധിക്ഷേപത്തോട് ദേഷ്യത്തോടെ പ്രതികരിക്കുന്നതിന് പകരം അതിനെ മൂർച്ചയേറിയ പരിഹാസമാക്കി മാറ്റുകയാണ് അഭിജീത് ദിപ്കെ ചെയ്തത്. വെറുമൊരു തമാശയായി തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും രാഷ്ട്രീയ നിരാശയ്ക്കുമെതിരെയുള്ള വലിയൊരു യുവാക്കളുടെ ഓൺലൈൻ ചർച്ചാവേദിയായി മാറിക്കഴിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തമാശ രൂപേണയാണ് അവതരിപ്പിക്കുന്നതെങ്കിലും രാജ്യം ഇന്ന് ചർച്ച ചെയ്യുന്ന ഗൗരവമേറിയ അഞ്ച് വാഗ്ദാനങ്ങളാണ് ഈ പാർട്ടിയുടെ പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്. സി.ജെ.പി അധികാരത്തിൽ വന്നാൽ വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകില്ല, വോട്ടർപട്ടികയിൽ നിന്ന് വോട്ട് മനഃപൂർവ്വം നീക്കം ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യു.എ.പി.എ ചുമത്തും, സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകും, കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കും, ജനപ്രതിനിധികൾ പാർട്ടി മാറിയാൽ 20 വർഷത്തെ വിലക്കേർപ്പെടുത്തും എന്നിവയാണ് ആ അഞ്ച് ആവശ്യങ്ങൾ. പലർക്കും ഇതൊരു മീം (Meme) മാത്രമായിരിക്കാമെങ്കിലും, യുവതലമുറയുടെ ഉള്ളിലെ യഥാർത്ഥ രാഷ്ട്രീയ നിരാശയുടെ പ്രതിഫലനമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഈ അപ്രതീക്ഷിത കുതിപ്പ്. ചുരുങ്ങിയ ദിവസം കൊണ്ട് 8.5 മില്യൺ ഫോളവേഴ്സാണ് കോക്രോച്ച് ജനതാപാർട്ടിക്ക് ഇൻസ്റ്റഗ്രമിൽ മാത്രം ലഭിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CJP Cocroach party
    Latest News
    ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’
    21/05/2026
    ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ പ്രശസ്തമായ ചാർജിംഗ് ബുൾ പ്രതിമയ്ക്ക് സമീപം കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു
    20/05/2026
    ഇസ്ലാം എപ്പോഴും സമാധാനത്തിന് മുൻ‌തൂക്കം നൽകുന്നു: സുബൈർ പീടിയേക്കൽ
    20/05/2026
    അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ചെസ് ടൂർണമെന്റ് സമാപിച്ചു
    20/05/2026
    അത്യുഷ്ണം: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് ഹജ് മന്ത്രാലയത്തിന്റെ കടുത്ത മുന്നറിയിപ്പ്
    20/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.