ന്യൂദൽഹി- സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം വഴി തിരിച്ചുവിട്ടു. ഹോംങ്കോംഗ്-ദൽഹി വിമാനമാണ് തിരിച്ച് ഹോംങ്കോംഗിലേക്ക് തന്നെ പറന്നത്. എയർ ഇന്ത്യ വിമാനം AI315, വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
ബോയിംഗ് 787-8 ഡ്രീംലൈനർ സർവീസ് നടത്തിയിരുന്ന വിമാനം ഹോങ്കോങ്ങിൽ നിന്ന് ദൽഹിയിലേക്ക് വരികയായിരുന്നു. വിമാനം ഹോങ്കോങ്ങിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. അതേസമയം, സാങ്കേതിക പ്രശ്നങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പൈലറ്റാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
