Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 21
    Breaking:
    • മൊബൈൽ ഫോൺ തർക്കം ദുരന്തമായി; തിസ്ഗാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലമുകളിൽനിന്ന് ചാടി മരിച്ചു
    • യുദ്ധത്തിൽ ഇറാൻ മുന്നിൽ, യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും ഇറാൻ പ്രസിഡന്റ്
    • കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് കപ്പലുകളിൽ 22 ഇന്ത്യക്കാർ; നാവികർ സുരക്ഷിതരെന്നും സർക്കാർ
    • ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനിടെ തൃശൂർ ചേലക്കര സ്വദേശി റിയാദിൽ നിര്യാതനായി
    • ലോകകപ്പ് ഫൈനലിലെ സംഘര്‍ഷം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ഫിഫ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് കപ്പലുകളിൽ 22 ഇന്ത്യക്കാർ; നാവികർ സുരക്ഷിതരെന്നും സർക്കാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: ഈ ആഴ്ച സൊമാലിയ, യെമൻ തീരങ്ങളിൽ നിന്ന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് ചരക്കുകപ്പലുകളിലായി 22 ഇന്ത്യൻ നാവികരുള്ളതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കപ്പൽ കമ്പനികളുമായി കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും നിലവിൽ നാവികർ എല്ലാവരും സുരക്ഷിതരാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

    എറിത്രിയൻ പതാക വഹിച്ച ‘സിബു 1’ എന്ന എണ്ണ ടാങ്കറും, കാമറൂൺ പതാക വഹിച്ച ‘ലുട്ടുഫ്’ എന്ന ജനറൽ കാർഗോ കപ്പലുമാണ് കൊള്ളക്കാർ പിടിച്ചെടുത്തത്. വ്യാഴാഴ്ച യെമൻ തീരത്തെ ഏഡൻ ഉൾക്കടലിൽ നിന്ന് ആറ് ആയുധധാരികൾ ചേർന്ന് സിബു 1 കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തിങ്കളാഴ്ച സൊമാലിയയിലെ പുണ്ട്‌ലാന്റ് തീരത്തുനിന്നാണ് എട്ട് ആയുധധാരികൾ ലുട്ടുഫ് കപ്പൽ പിടിച്ചെടുത്തത്. സിബു 1-ലെ 20 നാവികരിൽ 16 പേരും, ലുട്ടുഫിലെ 10 ജീവനക്കാരിൽ 6 പേരും ഇന്ത്യക്കാരാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇരു കപ്പലുകളും ഇപ്പോൾ സൊമാലിയൻ തീരത്തേക്കാണ് നീങ്ങുന്നത്. കടൽക്കൊള്ളക്കാർ ട്രാൻസ്പോണ്ടറുകൾ ഓഫാക്കിയതിനാൽ വെള്ളിയാഴ്ച വരെ കപ്പലുകളുടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇതിൽ ലുട്ടുഫ് കപ്പലിൽ തുർക്കി നിർമ്മിത ആയുധങ്ങളും ആശയവിനിമയ-ഉപഗ്രഹ ഉപകരണങ്ങളുമാണ് ഉള്ളത്. ഇറാൻ പെട്രോളിയം വ്യാപാരത്തിൽ പങ്കാളിയായതിനെ തുടർന്ന് 2025 ഡിസംബറിൽ സിബു 1 കപ്പലിന് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2025-ലെ കണക്കുകൾ പ്രകാരം 3.2 ലക്ഷത്തിലധികം മലയാളി അടക്കമുള്ള ഇന്ത്യൻ നാവികർ വിവിധ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indians Ship കടൽക്കൊള്ളക്കാർ
    Latest News
    മൊബൈൽ ഫോൺ തർക്കം ദുരന്തമായി; തിസ്ഗാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലമുകളിൽനിന്ന് ചാടി മരിച്ചു
    21/08/2026
    യുദ്ധത്തിൽ ഇറാൻ മുന്നിൽ, യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും ഇറാൻ പ്രസിഡന്റ്
    21/08/2026
    കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് കപ്പലുകളിൽ 22 ഇന്ത്യക്കാർ; നാവികർ സുരക്ഷിതരെന്നും സർക്കാർ
    21/08/2026
    ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനിടെ തൃശൂർ ചേലക്കര സ്വദേശി റിയാദിൽ നിര്യാതനായി
    21/08/2026
    ലോകകപ്പ് ഫൈനലിലെ സംഘര്‍ഷം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ഫിഫ
    21/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.