Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 1
    Breaking:
    • ദുരിതത്തിൽ നിന്നും രക്ഷപ്പെട്ട സോനു ശങ്കറിനെ നാട്ടിലേക്ക് യാത്രയാക്കി
    • യുവതിയുടെ നിയമപോരാട്ടം ഫലിച്ചു; യുഎഇയിൽ കോടികളുടെ തട്ടിപ്പിനൊടുവിൽ ഇന്ത്യൻ കള്ളനോട്ട് കേസിലെ പ്രതിയെ പിടികൂടി
    • മുനവ്വറലി തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലും
    • റിയാദ് ഐസിഎഫ് കൊളത്തൂര്‍ ഫൈസിക്ക് യാത്രയയപ്പ് നല്‍കി
    • കൊടി സുനിക്ക് മദ്യം വാങ്ങി കൊടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Health

    സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പരിശോധന നിർബന്ധമാക്കുന്നു

    നിലവിൽ രാജ്യത്ത് ഏറ്റവുമധികം കോവിഡ് പോസിറ്റീവ് രോഗികളുള്ളത് കേരളത്തിലാണ്. 1435 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Health Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കേരളത്തിൽ കോവിഡ് വ്യാപിക്കുന്നു; രാജ്യത്ത് ഏറ്റവും മുന്നിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് വീണ്ടും നിർബന്ധമാക്കുന്നു. പനി ബാധിച്ചവരിൽ കോവിഡ് ലക്ഷണമുണ്ടെങ്കിൽ ആന്റിജൻ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവെങ്കിൽ ആർടി-പിസിആർ ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കണണം. ആശുപത്രികളിൽ കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്യണം. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം പ്രചരിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

    നിലവിൽ രാജ്യത്ത് ഏറ്റവുമധികം കോവിഡ് പോസിറ്റീവ് രോഗികളുള്ളത് കേരളത്തിലാണ്. 1435 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (506), ഡൽഹി (483), ഗുജറാത്ത് (338) സംസ്ഥാനങ്ങളിലും രോഗവ്യാപനം വേഗത്തിലാണ്. മെയ് രണ്ടാം വാരത്തിൽ രാജ്യത്ത് വെറും 247 കോവിഡ് രോഗികൾ ഉണ്ടായിരുന്നിടത്തു നിന്നാണ് അതിവേഗമുള്ള ഈ വർധന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിഴക്കനേഷ്യൻ രാജ്യങ്ങളായ ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്ലാന്റ് എന്നിവിടങ്ങളിലെ സാംപിളുകൾ കൂട്ടത്തോടെ പോസിറ്റീവ് ആയതിനു പിന്നാലെ ഇന്ത്യയിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസിന്റെ ജെഎൻ 1 വകഭേദത്തിന്റെ ഒമിക്രോൺ ബിഎ .2.86 വകഭേദമാണ് ഇപ്പോൾ വ്യാപിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധർ കണ്ടെത്തിയത്. രാജ്യത്ത് 4,000-ലേറെ പേർക്ക് വൈറസ് ബാധയുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങൾ സംഭവിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളം, ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് മരണം. കേരളത്തിൽ ഈ വർഷം കോവിഡ് ബാധിച്ച് എട്ട് മരണങ്ങളുണ്ടായിട്ടുണ്ട്.

    ഹോങ്കോംഗ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, നോവൽ കൊറോണ വൈറസ് ബാധിച്ചവരുടെ നിരക്ക് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. തായ്ലാന്റിൽ 30 നും 39 നും ഇടയിൽ പ്രായമുള്ളവർക്കിടയിലാണ് കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

    ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നെങ്കിലും കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നു എന്നാണ് സൂചന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Covid Keral Kerala RT PCR കോവിഡ്
    Latest News
    ദുരിതത്തിൽ നിന്നും രക്ഷപ്പെട്ട സോനു ശങ്കറിനെ നാട്ടിലേക്ക് യാത്രയാക്കി
    31/07/2025
    യുവതിയുടെ നിയമപോരാട്ടം ഫലിച്ചു; യുഎഇയിൽ കോടികളുടെ തട്ടിപ്പിനൊടുവിൽ ഇന്ത്യൻ കള്ളനോട്ട് കേസിലെ പ്രതിയെ പിടികൂടി
    31/07/2025
    മുനവ്വറലി തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലും
    31/07/2025
    റിയാദ് ഐസിഎഫ് കൊളത്തൂര്‍ ഫൈസിക്ക് യാത്രയയപ്പ് നല്‍കി
    31/07/2025
    കൊടി സുനിക്ക് മദ്യം വാങ്ങി കൊടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
    31/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.