ജിദ്ദ: വിസ്ഡം ജെ.ഡി.സി.സി അടുത്തമാസം 27ന് (സെപ്റ്റംബർ 27) ജിദ്ദയിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി പ്രബോധക സംഗമം നടത്തി. “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. സന്ദേശ രേഖാ വിതരണം ജിദ്ദയിലെ പ്രവാസികൾക്കിടയിൽ വിവിധ ദിവസങ്ങളിൽ വിതരണം ചെയ്യും.
പ്രബോധക സംഗമത്തിൽ ഷറഫിയ്യ,ഖാലിദ് ഇബ്നു വലീദ്,ബവാദി, അസീസിയ, മഹ്ജർ, സാമിർ, റാബിക്, കിലോ 14 ഏരിയകളിലെ ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു. ഫൈസൽ വാഴക്കാട്,ഡോ. റിയാസ്, റഫീഖ് സുല്ലമി, റഫീഖ് അലി ഇരിവേറ്റി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നബീൽ പാലപ്പറ്റ, റൗനക്, ജുഷീർ, റഈസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group