Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    • ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    • ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനായില്ല; കോൺക്ലേവിന്റെ ആദ്യദിനം കറുത്തപുക, വോട്ടെടുപ്പ് ഇന്നും തുടരും

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌08/05/2025 Gulf Kerala Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കത്തോലിക്ക സഭയുടെ കോൺക്ലേവിലെ ആദ്യ ദിനത്തിൽ ഉയർന്നത് കറുത്ത പുക. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം വത്തിക്കാൻ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിലെ പുകക്കുഴലിൽ നിന്നാണ് കറുത്ത പുക പുറത്തുവന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ലെന്നതാണ് കറുത്ത പുക സൂചിപ്പിക്കുന്നത്. വെളുത്ത പുക വരുംവരേയും തെരഞ്ഞെടുപ്പ് പ്രക്രിയ തുടരും.

    ഫലംകാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ രാത്രി വൈകിയും ജനങ്ങൾ ആകാംക്ഷയോടെയും പ്രാർത്ഥനകളോടെയും കാത്തുനിന്നു. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനാവാതെ വന്നതോടെ വോട്ടെടുപ്പ് ഇന്നും തുടരും. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു വീതം റൗണ്ടുകളിലാണ് വോട്ടെടുപ്പ് നടക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തെരഞ്ഞെടുക്കപ്പെടും വരെ ദിവസവും നാല് തവണ വോട്ടെടുപ്പു നടക്കും. അഞ്ചു ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളിൽനിന്നുമായി വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ഇതിൽ 89 വോട്ട് ലഭിക്കുന്നയാൾ വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെട്ട് കത്തോലിക്കാസഭയുടെ പുതിയ ഇടയനാകും. അന്തരിച്ച ഫ്രാൻസിസ് പാപ്പയുടെ തെരഞ്ഞെടുപ്പിലും ആദ്യ ദിനം കറുത്ത പുകയാണുണ്ടായിരുന്നത്. രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

    ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം. പുതിയ പോപ്പ് ആയി തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കാണുന്ന കർദ്ദിനാൾ ഫിലിപ്പ് ബാർബറിൻ, കർദ്ദിനാൾ വിൻകോ പുൾജിക്, കർദ്ദിനാൾ ജോസിപ്പ് ബൊസാനിക്, കർദ്ദിനാൾ പീറ്റർ എർഡോ, കർദ്ദിനാൾ പീറ്റർ ടർക്‌സൺ തുടങ്ങിയവരോടൊപ്പം മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28-ാമതും, ജോർജ് കൂവക്കാട് 133-ാമതായും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ഇവരടക്കം നാല് കർദിനാൾമാരാണ് ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കോൺക്ലേവിന്റെ ഭാഗമായി സിസ്റ്റെയ്ൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Black smoke conclave new pope vathican city
    Latest News
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025
    ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ: ‘മുൻഗണന ജോലിഭാരം ക്രമീകരിക്കുന്നതിന്…’
    17/06/2025
    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    17/06/2025
    ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version