ദുബൈ: ഇലക്ട്രീഷ്യനായി ജോലി മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട്, കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവര്‍ണിയില്‍ വീട്ടില്‍ മാനു- സുബൈദ ദമ്പതികളുടെ മകന്‍ അജ്മല്‍ (24) ആണു മരിച്ചത്. ദുബൈയില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: അസ്ലഹ, അഫീന, നിഷ. കപ്പലിലെ വര്‍ക്ഷോപ്പില്‍ ജോലിചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ബുധനാഴ്ചയാണു സംഭവമുണ്ടായത്. ഈ മാസം 30നു നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടത്തില്‍ മരണപ്പെടുന്നത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അജ്മല്‍ ഒന്നരവര്‍ഷം മുന്‍പാണ് നാട്ടില്‍ പോയി തിരിച്ചുവന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോയി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
