Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    • സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    • ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഇ-സിഗരറ്റ് കൗമാരക്കാരുടെ മസ്തിഷ്‌കം തകര്‍ക്കുന്നു! ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2024 UAE Health 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    e-cigarette vaping
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: കൗമാര പ്രായക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഇ-സിഗരറ്റ് വലി ശീലം (വെയ്പിംഗ്) ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പ്രധാന ആന്തരാവയവങ്ങളെ തകര്‍ക്കുമെന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഇതു വലിക്കുന്നത് അവയവങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുകയും ആന്തരാവയവങ്ങള്‍ക്ക് ദീര്‍ഘകാല പരിക്കേല്‍ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് യുഎഇയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്.

    ഇ-സിഗരറ്റുകളില്‍ ഉയര്‍ന്ന അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതുപയോഗിക്കുന്നവര്‍ വേഗത്തില്‍ വലിക്ക് അടിമയായി മാറുന്നു. ഉയര്‍ന്ന അളവിലുള്ള നിക്കോട്ടിന്‍ അകത്തെത്തുന്നത് മസ്തിഷ്‌ക വികസനത്തെ തടയുകയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് തുംബേ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് സൈഫുദ്ദീന്‍ അബ്ദുര്‍റഹ്‌മാന്‍ മുഹമ്മദ് പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒറ്റത്തവണ ഉപയോഗിക്കാവുന്ന വെയ്പ്‌സിന് (ഇ-സിഗരറ്റ്) 2025 ജൂണ്‍ ഒന്നു മുതല്‍ ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ ഉപകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. യുവജനങ്ങളില്‍ ഈ വലി ശീലം വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നാണ് ബ്രിട്ടനില്‍ നിരോധനമേര്‍പ്പെടുത്തുന്നത്. വിവിധ കളറുകളിലും രുചികളിലും ലഭിക്കുന്ന ഇ-സിഗരറ്റുകല്‍ കുട്ടികള്‍ക്കിടയിലും വ്യാപകമാകുന്നത് തടയുകയാണ് ലക്ഷ്യം.

    ചെറു പ്രായത്തില്‍ തന്നെ ഇ-സിഗരറ്റ് ഉപയോഗം പതിവാക്കുന്നവര്‍ക്ക് ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎഇയില്‍ ഇതുപയോഗിക്കാനുള്ള നിയപരമായ പ്രായപരിധി 18 വയസ്സാണെങ്കിലും റീട്ടെയില്‍ സ്റ്റോറുകളിലും പെട്രോള്‍ പമ്പുകളിലും ഇവ സുലഭമാണ്. കൂടെയുള്ളവര്‍ ഇതുപയോഗിക്കുന്നതും, പരീക്ഷിച്ചു നോക്കാനുള്ള ആഗ്രഹവുമാണ് പല കൗമാര പ്രായക്കാരേയും ഇതിന്റെ ഉപയോഗത്തിലേക്കെത്തിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai e cigarette UAE vaping
    Latest News
    അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    20/02/2026
    സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    20/02/2026
    ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    20/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    20/02/2026
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.