അബുദാബി – ഇറാന്‍ വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും 148 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന ഇന്ന് തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം, യു.എ.ഇയിലേക്ക് വിക്ഷേപിച്ച 174 ബാലിസ്റ്റിക് മിസൈലുകള്‍ മന്ത്രാലയം കണ്ടെത്തി. ഈ മിസൈലുകളില്‍ 161 എണ്ണം യു.എ.ഇ പ്രതിരോധ സേന തകര്‍ത്തു. 13 എണ്ണം കടലില്‍ പതിച്ചു. 689 ഇറാന്‍ ഡ്രോണുകളും മന്ത്രാലയം കണ്ടെത്തി. ഇതില്‍ 645 എണ്ണം തടഞ്ഞു. 44 എണ്ണം യു.എ.ഇ പ്രദേശത്തിനുള്ളില്‍ ഇറങ്ങി. എട്ട് ക്രൂയിസ് മിസൈലുകളും കണ്ടെത്തി തകര്‍ത്തു. ആക്രമണ ശ്രമങ്ങളില്‍ ചില നാശനഷ്ടങ്ങള്‍ നേരിട്ടു. ആക്രമണങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും 68 പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



