ദുബായ്: റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജൂലൈ 17 വെള്ളിയാഴ്ച രാവിലെ മുതൽ ജൂലൈ 19 ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസങ്ങളിൽ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ജൂലൈ 20 തിങ്കളാഴ്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കും. തിങ്കളാഴ്ചത്തെ സേവനങ്ങൾക്കായുള്ള അപ്പോയിന്റ്മെന്റുകൾ ജൂലൈ 19 ഞായറാഴ്ച രാത്രി 8 മണി മുതൽ ലഭ്യമായിത്തുടങ്ങും.
അതേസമയം, അബുദാബിയിലെ ഇന്ത്യൻ എംബസിയിലുള്ള പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ജൂലൈ 17 വെള്ളിയാഴ്ച സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



