Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 1
    Breaking:
    • വൈറലായി ശൈഖ് മുഹമ്മദിന്റെ ഇടപെടൽ; ‘ഇതാണ് യഥാർത്ഥ നേതാവ്’, പ്രശംസിച്ചു സ്വദേശികളും വിദേശികളും
    • ഗാസയില്‍ മാരക ഭീഷണിയായി പൊട്ടാത്ത ബോംബുകള്‍
    • അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ച് പേരെ പിടികൂടി ഒമാന്‍ റോയല്‍ പോലീസ്
    • കോസ്മെറ്റിക് സര്‍ജറി പാളി; വികൃതമായി മോഡല്‍ ദാന അല്‍ശഹ്‌രിയുടെ മുഖം
    • യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ; ഏക മലയാളി ഷഫീന യൂസഫലി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2025 UAE Gulf Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഷഫീന യൂസഫലി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്നമാധ്യമപ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ ‘പവർ വുമൺ’ പട്ടിക ദുബൈയിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്. എം.എ യൂസഫലിയുടെ മകളും റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിയാണ് പട്ടികയിലെ ഏക മലയാളി.

    യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്രുയി, സഹമന്ത്രിമാരായ ലാനനുസൈബെഹ്, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ ഡോ. അമൽ എ. അൽ ഖുബൈസി, യുഎഇ സഹമന്ത്രി ഷമ്മ അൽ മസ്രുയി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ഐയുസിഎൻ പ്രസിഡന്റ് റാസൻ അൽ മുബാറക്ക്, ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ മോന അൽ മാരി, എമിറാത്തി ഒളിംപ്യൻ ഷോജംമ്പർ ഷെയ്ഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം തുടങ്ങിയവരും പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുണ്ട്. ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗൾഫിലെയും കലാകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവിന്റെ പ്രവർത്തനം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്റെ മാനേജിംങ് ഡയറക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്. പിതാവ് എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി.

    അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫലി, യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശായിൽനിന്ന് എംബിഎയും കേംബ്രിഡ്ജ് സർവ്വകലാശയിൽനിന്ന് ആർട്സിൽ മാസ്റ്റർഡിഗ്രിയും കരസ്ഥമാക്കിയ ശേഷം പി.എച്ച്.ഡി. ചെയ്തുവരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news UAE Woman
    Latest News
    വൈറലായി ശൈഖ് മുഹമ്മദിന്റെ ഇടപെടൽ; ‘ഇതാണ് യഥാർത്ഥ നേതാവ്’, പ്രശംസിച്ചു സ്വദേശികളും വിദേശികളും
    01/11/2025
    ഗാസയില്‍ മാരക ഭീഷണിയായി പൊട്ടാത്ത ബോംബുകള്‍
    01/11/2025
    അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ച് പേരെ പിടികൂടി ഒമാന്‍ റോയല്‍ പോലീസ്
    01/11/2025
    കോസ്മെറ്റിക് സര്‍ജറി പാളി; വികൃതമായി മോഡല്‍ ദാന അല്‍ശഹ്‌രിയുടെ മുഖം
    01/11/2025
    യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു
    01/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.