ദുബായ് – യു.എ.ഇ ഇന്ധന വില കമ്മിറ്റി 2026 സെപ്റ്റംബറിലേക്കുള്ള പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം, സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 3.80 ദിര്‍ഹമായി ഉയരും. ഓഗസ്റ്റില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.60 ദിര്‍ഹമായിരുന്നു വില. സ്പെഷ്യല്‍ 95 പെട്രോളിന് 3.69 ദിര്‍ഹമായി ഉയര്‍ത്തി. കഴിഞ്ഞ മാസം ഇത് 3.49 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് പെട്രോള്‍ വില ലിറ്ററിന് 3.41 ദിര്‍ഹത്തില്‍ നിന്ന് 3.61 ദിര്‍ഹമായും ഉയര്‍ത്തിയിട്ടുണ്ട്.
ഡീസല്‍ വിലയിലാണ് ഏറ്റവും വലിയ വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഡീസല്‍ വില 3.80 ദിര്‍ഹത്തില്‍ നിന്ന് 4.30 ദിര്‍ഹമായി ഉയര്‍ത്തി. 2026 സെപ്റ്റംബര്‍ 1 (നാളെ) മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരും. ആഗോള ഊര്‍ജ വിപണികളിലെ പ്രവണതകള്‍ക്ക് അനുസൃതമായി യു.എ.ഇ ഇന്ധന വില കമ്മിറ്റി ഓരോ മാസാവസാനവും ചില്ലറ ഇന്ധന വിലകള്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







