Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 16
    Breaking:
    • വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് ബോർഡ് വെച്ചാൽ 1,000 റിയാൽ പിഴ: സൗദി വാണിജ്യ മന്ത്രാലയം
    • ഹോർമുസിൽ എണ്ണ ടാങ്കറിന് തീപിടിച്ചു
    • യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ആക്രമണ ശ്രമങ്ങള്‍
    • ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: ദുബായിൽ എട്ടംഗ സംഘം അറസ്റ്റിൽ
    • മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പരിസ്ഥിതി വംശഹത്യ: ഇറാൻ പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് ബോർഡ് വെച്ചാൽ 1,000 റിയാൽ പിഴ: സൗദി വാണിജ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2026 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല എന്ന് പരസ്യപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി വാണിജ്യ മന്ത്രാലയം. ഇത്തരത്തിൽ നോട്ടിസ് പതിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

    ഭക്ഷ്യവസ്തുക്കൾക്ക് മന്ത്രാലയമോ ബന്ധപ്പെട്ട അധികാരികളോ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ഈടാക്കിയാൽ 1,00,000 റിയാൽ വരെ പിഴ ലഭിക്കും. വിൽപന വിലയും നിശ്ചിത വിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ഓരോ ഇനത്തിനും കുറഞ്ഞത് 5,000 റിയാൽ മുതൽ പരമാവധി 1,00,000 റിയാൽ വരെയാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകിയ ശേഷം 14 ദിവസത്തെ സാവകാശം നൽകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവിധ നിയമലംഘനങ്ങളും പിഴ തുകയും:

    • ബിൽ നൽകാതിരിക്കലും വില പ്രദർശിപ്പിക്കാതിരിക്കലും: ഉൽപന്നങ്ങളുടെ വില പ്രദർശിപ്പിക്കാതിരിക്കൽ, ബില്ലുകൾ നൽകാൻ വിസമ്മതിക്കൽ, പരസ്യപ്പെടുത്തിയ വിലയും അന്തിമ വിലയും തമ്മിലുള്ള പൊരുത്തക്കേടുകൾ എന്നിവയ്ക്ക് 200 മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തും.
    • ബാങ്ക് അക്കൗണ്ടുകൾ: സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തുറക്കാത്ത സ്ഥാപനങ്ങൾക്ക് 1,000 മുതൽ 5,000 റിയാൽ വരെയാണ് പിഴ. ഇവർക്ക് പദവി ശരിയാക്കാൻ 30 ദിവസത്തെ സമയം അനുവദിക്കും.
    • വ്യാജ/അജ്ഞാത ഉൽപന്നങ്ങൾ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ളതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അടങ്ങിയതോ ആയ സാധനങ്ങൾ കൈവശം വെക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കി 1,000 മുതൽ 5,000 റിയാൽ വരെ പിഴ ചുമത്തും.
    • ഡിജിറ്റൽ പേയ്മെന്റ്: ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ ഏർപ്പെടുത്താതിരുന്നാൽ 200 മുതൽ 1,000 റിയാൽ വരെയും, ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കാൻ വിസമ്മതിച്ചാൽ 400 മുതൽ 2,000 റിയാൽ വരെയും പിഴ ഈടാക്കും.
    • ഭക്ഷ്യവസ്തുക്കൾ പാഴാക്കൽ: അനുവദിച്ച് കിട്ടിയ ക്വാട്ടയുടെ 5 ശതമാനത്തിൽ കൂടുതൽ മൈദ, മാവ്, റൊട്ടി എന്നിവ പാഴാക്കിയാൽ 1,000 മുതൽ 5,000 റിയാൽ വരെയും, സബ്‌സിഡി മൈദ റീ-പാക്ക് ചെയ്ത് മറിച്ചുവിറ്റാൽ 2,000 മുതൽ 10,000 റിയാൽ വരെയും പിഴ ലഭിക്കും.
    • ദേശീയ/മത ചിഹ്നങ്ങളുടെ ദുരുപയോഗം: ദേശീയ ചിഹ്നങ്ങളും ലോഗോകളും, മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതിനും 200 മുതൽ 1,000 റിയാൽ വരെയാണ് പിഴ.

    ആവർത്തിച്ചുണ്ടാകുന്ന നിയമലംഘനങ്ങൾക്കും വീഴ്ചകൾക്കും പിഴ തുക ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fine Ministry of commerce
    Latest News
    വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് ബോർഡ് വെച്ചാൽ 1,000 റിയാൽ പിഴ: സൗദി വാണിജ്യ മന്ത്രാലയം
    16/10/2026
    ഹോർമുസിൽ എണ്ണ ടാങ്കറിന് തീപിടിച്ചു
    16/10/2026
    യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ആക്രമണ ശ്രമങ്ങള്‍
    16/10/2026
    ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: ദുബായിൽ എട്ടംഗ സംഘം അറസ്റ്റിൽ
    16/10/2026
    മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പരിസ്ഥിതി വംശഹത്യ: ഇറാൻ പ്രസിഡന്റ്
    16/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.