അബുദാബി : അബുദാബി കേരള സോഷ്യൽ സെന്റർ (കെ.എസ്.സി.) ഓഡിറ്റോറിയത്തിൽ പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം കുടുംബസംഗമം സംഘടിപ്പിച്ചു. കെ.എസ്.സി. ജനറൽ സെക്രട്ടറി സജീഷ് നായർ, ട്രഷറർ അനീഷ് ശ്രീദേവി, മുൻ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, വി.ടി.വി. ദാമോദരൻ, ജ്യോതിലാൽ ബാലൻ, ജ്യോതിഷ് കുമാർ,പി.കെ. സതീഷ്, വൈശാഖ് ദാമോദരൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് സുരേഷ് പയ്യന്നൂർ, രഞ്ജിത്ത് പൊതുവാൾ, ടി. ഗഫൂർ, ദിലീപ് പാറന്തട്ട, രഞ്ജിത് രാമൻ, രാജേഷ് പൊതുവാൾ, ദിനേഷ് ബാബു, രാജേഷ് സി.കെ., സന്ദീപ് എടച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.