ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘കെയർ ഫോർ ദി കമ്മ്യൂണിറ്റി, ഇൻ എവ്റി കോർണർ’ എന്ന സന്ദേശവുമായി അകാഫ് വെൽനസ് ക്ലബ് ആസ്റ്റർ വോളന്റിയേഴ്സുമായിച്ചേർന്ന് ദുബായ് അൽനഹ്ദയിലെ അകാഫ് ഇവന്റ്സ് ഓഫീസിൽ വെച്ച് മെഗാ മെഡിക്കൽ ക്യമ്പ് നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും മികച്ച ആരോഗ്യപരിപാലന സൗകര്യങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി നിരവധി സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.
മെഡിക്കൽ ക്യാമ്പിനോടൊപ്പം ആസ്ക് -അലുംനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളജ് -ന്റെ പങ്കാളിത്തത്തോടെ ‘ഇൻവെസ്റ്റ് ഇൻ യുവർ ഹെൽത്ത്, എംബ്രേസ് എ ബെറ്റർ യൂ’(Invest in Your Health, Embrace a Better You!) എന്ന പ്രമേയത്തിൽ പ്രശസ്ത ഹോളിസ്റ്റിക് വെൽനസ്സ് കോച്ച് രേഖ ശ്രീരാധിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗ സെഷനും സംഘടിപ്പിച്ചു.
യോഗത്തിൽ അക്കാഫ് ഇവന്റസ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ , അക്കാഫ് ട്രഷറർ ജുഡീൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷക്കീർ ഹുസ്സൈൻ, അക്കാഫ് ലേഡീസ് വിങ് പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ചെയർപേഴ്‌സൻ റാണി സുധീർ, ലേഡീസ് അക്കാഫ് വെൽന്നെസ്സ് ക്ലബ് സെക്രട്ടറി ലീന ഷബീർ, വെൽനസ് കമ്മറ്റി കോഡിനേറ്റേഴ്‌സ് അബ്ദുൽ സത്താർ, മഞ്ജു രാജീവ്, സുചിത്ര പ്രതാപ്, മുന ഉല്ലാസ്, ശ്രീകൃഷ്ണ കോളേജ് അലുംനി പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി, ആസ്റ്റർ സി എസ് ആർ റീജ്യണൽ മാനേജർ ഷർമിസ് സത്യനാഥ്, ഡോ സതീഷ് കോസുരി, ഡോ മാസുദീൻ, ഡോ സലിം, ഡോ. യോഗീശ്വരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അക്കാഫ് വെൽനെസ് മെന്റർ ഡോക്ടർ നീതു നിക്കൊളസ് നന്ദിയും രേഖപ്പെടുത്തി.



