Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • എസ്.ടി.സി ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ തവാല്‍ കമ്പനി 1,100 മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു
    • പിതാവിനെയും സഹോദരിമാരെയും വിഷം നൽകി കൊലപ്പെടുത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ വധശിക്ഷ നടപ്പാക്കി
    • ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    • ബി.എം മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നല്‍കി
    • അല്‍ഫുര്‍ഖാന്‍ ‘ശൈത്യകാല ഖൈമ’ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പ്രവാസികളെ മാറ്റിനിർത്തി കേരളത്തെപ്പറ്റി പറയാൻ കഴിയില്ലയെന്ന് കാരശ്ശേരി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ11/02/2026 UAE Events Gulf literature 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഓർമ്മത്തുരുത്ത് എന്ന പുസ്തകത്തിൻ്റെ പ്രകാശനം കാരശ്ശേരി മാസ്റ്റർ സുലൈമാൻ മതിലകത്തിന് നൽകി നിർവഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– കേരളത്തിൻ്റെ സർവ്വ മേഖലയിലും ഉള്ള വളർച്ചയിൽ നിർണായ പങ്കുവഹിച്ചവരാണ് കടൽ കടന്ന മലയാളികളെന്ന് എം എൻ കാരശ്ശേരി മാസ്റ്റർ. പുരുഷന്മാരെ പോലെ ഈ വളർച്ചയിൽ സ്ത്രീകളുടെ പങ്കും വിലപ്പെട്ടതാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സ്ത്രീകളുടെ കുടിയേറ്റം കേരളത്തിൻ്റെ അടിത്തട്ടിലെ സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചതാണെന്നും എന്നാൽ മലയാളിയുടെ കുടിയേറ്റ ജീവിതത്തിന് പ്രവാസത്തേക്കാൾ പഴക്കമുള്ളത് ആഭ്യന്തരമായി നടന്ന കുടിയേറ്റമാണെന്നും കാരശ്ശേരി മാസ്റ്റർ പറഞ്ഞു. അത്തരം ജീവിതാവസ്ഥയെ ആവിഷ്കരിച്ചത് എസ് കെ പൊറ്റക്കാടിന്റെ വിഷകന്യക എന്ന നോവൽ ആയിരുന്നു.

    ദുബൈ വടകര എൻ ആർ ഐ സംഘടിപ്പിച്ച കടത്തനാട് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു കാരശ്ശേരി മാസ്റ്റർ. പരിപാടിയിൽ കാരശ്ശേരി മാഷും കുട്ടികളും എന്ന ഒന്നാമത്തെ സെക്ഷനിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മോഡറേറ്റർ ആയിരുന്നു. തുടർന്ന് “കടൽ കടന്ന കേരളം” എന്ന വിഷയത്തിൽ കാരശ്ശേരി മാസ്റ്റർ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം നടന്ന സംവാദം ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി രമൽ നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഇക്ബാൽ ചെക്യാട് അധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രഥമ കടത്തനാട്ട് മാധവിയമ്മ പുരസ്കാരം കവിയും പ്രഭാഷകനുമായ കെ ഗോപിനാഥന് കാരശ്ശേരി മാസ്റ്റർ സമർപ്പിച്ചു. ക്യാഷ് അവാർഡ് അഡ്വക്കേറ്റ് അസീസ് തുലേരി നൽകി. തുടർന്ന് ഓർമ്മക്കുറിപ്പ് രചനാ മത്സരത്തിൽ വിജയികളായ ഫാത്തിമ ദോഫാർ, രമേഷ് പെരുമ്പിലാവ്, അനസ് മാള എന്നിവർക്ക് കാരശ്ശേരി മാസ്റ്റർ പുരസ്കാരവും ഭാസ്കരൻ കെ പി, പുഷ്പജൻ എന്നിവർ പ്രശസ്തി പത്രവും നൽകി.

    ഓർമ്മത്തുരുത്ത് എന്ന പുസ്തകത്തിൻ്റെ പ്രകാശനം കാരശ്ശേരി മാസ്റ്റർ സുലൈമാൻ മതിലകത്തിന് നൽകി നിർവഹിച്ചു. ബഷീർ തിക്കോടി പുസ്തക പരിചയപ്പെടുത്തി. 2025ലെ എൻ ആർ ഐ കൂട്ടായ്മയുടെ മികച്ച പ്രവർത്തകനുള്ള പുരസ്കാരം സുഷീൽ കുമാറിന് കാരശ്ശേരി മാസ്റ്റർ നൽകി. പരിപാടിയിൽ കടത്തനാട് മാധവിയമ്മ പുരസ്കാരത്തെക്കുറിച്ച് കെ എം പാറക്കടവും രചനാ മത്സരത്തെക്കുറിച്ച് ഇ കെ ദിനേശനും പുസ്തക പ്രസാധനത്തെക്കുറിച്ച് മനോജ് കെ വിയും വിശദീകരിച്ചു. ജിജു കാർത്തികപള്ളി, ചന്ദ്രൻ കൊയിലാണ്ടി, ഷാജി എ എം, മൊയ്‌ദു പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ഏറാമല നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai literature MN Karashery Pravasi UAE
    Latest News
    എസ്.ടി.സി ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ തവാല്‍ കമ്പനി 1,100 മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു
    11/02/2026
    പിതാവിനെയും സഹോദരിമാരെയും വിഷം നൽകി കൊലപ്പെടുത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ വധശിക്ഷ നടപ്പാക്കി
    11/02/2026
    ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    11/02/2026
    ബി.എം മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നല്‍കി
    11/02/2026
    അല്‍ഫുര്‍ഖാന്‍ ‘ശൈത്യകാല ഖൈമ’ സംഘടിപ്പിച്ചു
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.