വാണിമേൽ(കോഴിക്കോട്): വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വടക്കേ വായാട് ഉന്നതിയിലെ വേലിയേരി സുനിലിനാണ് മരിച്ചത്. വിലങ്ങാട് ടൗണിന് അടുത്താണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. മരണപ്പെട്ട സുനിലിന്റെ മൃതദേഹം കുറ്റ്യാടി സർക്കാർ ആശുപത്രിയിലാണ് ഉള്ളത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടിയെ ഫോറസ്റ്റ് ജീവനക്കാർക്കൊപ്പം തുരത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. വായാട് നെല്ലിപ്പുഴ ചാക്കോച്ചൻ്റെ കൃഷിയിടത്തിന് സമീപം ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ ഫെൻസിംഗ് നിർമ്മിച്ചിട്ടുണ്ടെങ്കിലും കാട്ടുപോത്തിൻ്റെ ശല്യത്തിന് കുറവില്ല. സോളർ ഫെൻസിംഗിൽ ചാർജ്ജില്ലാത്ത സമയങ്ങളിലാണ് വന്യമൃഗങ്ങൾ ഇറങ്ങി മനുഷ്യജീവന് ഭീഷണി സൃഷ്‌ടിക്കുന്നത്.







