അബുദാബി– അബുദാബിയിൽ സന്ദർശനത്തിനെത്തിയ താഴെക്കോട് പ്രവാസി കൂട്ടായ്മക്ക് മുൻകാലങ്ങളിൽ നേതൃത്വം നൽകിയ മണ്ണിൽ ജലീൽഹാജിക്ക് ‘ടെക്ക് ’ സ്വീകരണം നൽകി. ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. അബുദാബി ഡെൽമ പാർക്കിൽ അലികുട്ടി ഫൈസിയുടെ പ്രാർത്ഥനയോടെ ചേർന്ന പരിപാടിയിൽ അബ്ദുള്ള ശർക്കി, റഫീഖ് പുലിക്കട, ഉമ്മർ നാലകത്തു,. നാസർ പുലിക്കട, എന്നിവർ ആശംസകർ നേർന്നു സംസാരിച്ചു. സെക്രട്ടറി കരീം താഴെക്കോട് സ്വാഗതവും ട്രെഷറർ ശരീഫ് ചേരിക്കല്ലൻ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



