Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയന്‍ തലസ്ഥാനത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനം
    • യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    • വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    • ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    • ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    വിമാനങ്ങളിലെ പഴയ സീറ്റ് കവറുകള്‍ കോലം മാറി മനോഹരമായ സ്‌കൂള്‍ ബാഗുകളായി; ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്റെ സമ്മാനം

    മാലിന്യം കുറക്കുന്നതിന്റേയും പുനരുപയോഗത്തിന്റേതുമെല്ലാമുള്‍പ്പെട്ട പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള സാമൂഹിക ഉത്തരവാദിത്വ കര്‍മ്മപരിപാടിയുടെ ഭാഗം
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി08/06/2025 UAE Education Happy News Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എമിറേറ്റ്‌സ് സീറ്റ് കവറുകള്‍ പുനരുപയോഗിച്ച് നിര്‍മ്മിച്ച വിവിധ കാറ്റഗറിയിലുള്ള സ്‌കൂള്‍ ബാഗുകള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- പഴയ സീറ്റ് കവറുകള്‍ റീസൈക്കിള്‍ ചെയ്ത് ആകര്‍ഷകവും രൂപഭംഗിയുള്ളതുമായ സ്‌കൂള്‍ ബാഗുകളാക്കി മാറ്റി ദരിദ്ര രാജ്യങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.
    ചാരിറ്റി സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, ഫൗണ്ടേഷനുകള്‍ തുടങ്ങിയവ വഴിയാണ് എമിറേറ്റ്‌സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്, മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്‍ഡിംഗ് വിഭാഗം ഇവ വിതരണം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. അമ്പതിനായിരം കിലോയിലധികം വരുന്ന സീറ്റ് കവറുകളാണ് ബാഗുകളാക്കി മാറ്റിയത്. ആയിരക്കണക്കിന് ബാഗുകള്‍ ഇതിനകം ആഫ്രിക്കയിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് എത്തിച്ചതായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം ഡിവിഷണല്‍ സീനിയര്‍ വൈസ്പ്രസിഡന്റ് അഹ്‌മദ് സഫ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കാബിന്‍പുതുക്കല്‍ (റെട്രോഫിറ്റ്) പദ്ധതിയുടെ ഭാഗമായി 191 വിമാനങ്ങളുടെ അകം മാറ്റിപ്പണിയുന്ന പ്രവൃത്തി പുരോഗമിക്കുമ്പോഴാണ് സീറ്റ് കവറുകള്‍ പുനരുപയോഗിക്കുന്നത്.

    ആദ്യഘട്ടത്തില്‍ 22 എയര്‍ബസ് എ380 വിമാനങ്ങളില്‍ നിന്നായി 5,205 കിലോ കവറുകള്‍ ശേഖരിച്ചു. ഇതില്‍ നിന്ന് 95 ശതമാനം തുകലും 5 ശതമാനം നൈലോണ്‍ തുണിത്തരങ്ങളും ലഭിച്ചു. ഇവ തീ പിടിക്കാത്തതും കൂടുതല്‍ കാലം ഉപയോഗിക്കാവുന്ന സ്‌കൂള്‍ ബാഗുകളാക്കി മാറ്റാം എന്ന് തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെയുള്ള മെറ്റീരിയലുകള്‍ വൃത്തിയാക്കി വിവിധ തരത്തിലുള്ള ബാഗുകള്‍ എങ്ങിനെ നിര്‍മ്മിക്കാമെന്ന് സൂക്ഷ്മമായി പഠിച്ച ശേഷം കൃത്യമായ രൂപകല്‍പ്പനയുണ്ടാക്കി. കൃത്യവും വ്യക്തവുമായ ഗൃഹപാഠ ശേഷമാണ് ഇത്തരമൊരു ബാഗ് നിര്‍മ്മാണത്തിലേക്ക് എമിറേറ്റ്‌സ് ടീം കടന്നത്. എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വര്‍ക് ഷോപ്പില്‍ തന്നെയാണ് വിവിധ കാറ്റഗറിയിലുള്ള ഈ ബാക്പാക് ബാഗുകള്‍ കൈകൊണ്ട് നിര്‍മ്മിച്ചത്. എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് മെയിന്റനന്‍സ് വിഭാഗത്തിലെ തയ്യല്‍ക്കാരാണ് ഫങ്്ഷണല്‍ സിപ്പറുകളും ക്രമീകരിക്കാവുന്ന സ്ട്രാപ്പുകളുമുള്ള ബാഗുകളുണ്ടാക്കിയതെന്നും അധികൃതര്‍ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാലിന്യം കുറക്കുന്നതിന്റേയും പുനരുപയോഗത്തിന്റേതുമെല്ലാമുള്‍പ്പെട്ട പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള സാമൂഹിക ഉത്തരവാദിത്വ കര്‍മ്മപരിപാടിയുടെ ഭാഗം കൂടിയായാണ് ലോകത്തെ ഏറ്റവും ശ്രദ്ധേയ എയര്‍ലൈനുകളിലൊന്നായ എമിറേറ്റ്‌സ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    airline seat cover Emirates reuse school bag
    Latest News
    ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയന്‍ തലസ്ഥാനത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനം
    08/09/2025
    യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    08/09/2025
    വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    08/09/2025
    ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    08/09/2025
    ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.