ദുബൈ: പ്രവാസികളുടെ പെരുന്നാൾ പൊലിമയിൽ ദുബായ് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി ശ്രദ്ധേയമായ ഈദ് സംഗമം സംഘടിപ്പിച്ചു. തികച്ചും സ്നേഹസൗഹൃദ കുടുംബ സംഗമമായി ആഘോഷം മാറി. പ്രസിഡന്റ് ഇൻ ചാർജ് അബു ഷമീർ സാഹിബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ഖത്തർ കെഎംസിസി സ്റ്റേറ്റ് കൗൺസിലർ അബ്ദുൾ സത്താർ, അബുദാബി കെഎംസിസി മുൻ ഭാരവാഹിയായ ഷഫീഖ് മാരേക്കാട് എന്നിവർ അതിഥികളായി പങ്കെടുത്തു.
സംഘാടക സമിതി കോ ഓർഡിനേറ്റർമാരായ മുഹമ്മദ് വെട്ടുകാട്, ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ എന്നിവർ ഭക്ഷണ വിതരണം, ഗെയിമുകൾ, സമ്മാനദാന വിതരണം തുടങ്ങിയവ ഭംഗിയായി നിർവഹിച്ചു. ജില്ലാ, മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, ആർ വി എം മുസ്തഫ, സത്താർ മാമ്പ്ര, ബഷീർ പെരിഞ്ഞനം, നൗഷാദ് ടാസ്, കബീർ ഒരുമനയൂർ, ഉമർ മുള്ളൂർക്കര, മുസമ്മിൽ തലശ്ശേരി, ഷകീർ ഉപ്പാട്ട് അബ്ദുൽ ഹമീദ് വടക്കേകാട്, ഷെഹീർ ചെറുതുരുത്തി,ഹംസ ചിരട്ടകുന്ന്, റൂഷാഫിദ് വനിതാ വിംഗ് ഭാരവാഹികളായ സുബി മനാഫ്, റസിയ ഷമീർ, തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷമീർ പണിക്കത്ത് സ്വാഗതവും, ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.



