Browsing: Eid al-Adha

പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതം അനുസ്മരിച്ചും ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശങ്ങള്‍ ഉദ്‌ഘോഷിച്ചും സൗദിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ നിറവില്‍.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് സൗദി ജനതക്കും ലോക മുസ്ലിംകള്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ബലിപെരുന്നാളിന് മുന്നോടിയായി ദുബായിലെ ജയിലുകളില്‍ നിന്ന് 836 തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കാന്‍ ദുബായ് ഭരണാധികാരി എന്ന നിലയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഉത്തരവിട്ടു.

സൗദിയില്‍ എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും ബലിപെരുന്നാള്‍ നമസ്‌കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

സൗദിയില്‍ സൗദിയില്‍ സ്വകാര്യ മേഖലാ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസം ബലിപെരുന്നാള്‍ അവധി ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.